“അമരം” എനിക്ക് അപ്രതീക്ഷിതമായിട്ട് കിട്ടിയ ലോട്ടറി”; അശോകൻ

','

' ); } ?>

“അമരം” സിനിമയിൽ അഭിനയിച്ചപ്പോൾ മറ്റൊരു ചിത്രം നഷ്ടമായെന്നും അതിൽ തനിക്ക് വിഷമമുണ്ടെന്നും തുറന്നു പറഞ്ഞ് നടൻ അശോകൻ.
ഒറിജിനല്‍സിന് നൽകിയ അഭിമുഖത്തിലാണ് താരത്തിന്റെ പ്രതികരണം.

“അപൂർവം ചില സിനിമകളെ നഷ്ടപെടുത്തിയപ്പോൾ കുറ്റബോധം തോന്നിയിട്ടുണ്ട്. സമയക്കുറവ് അതിനു വലിയൊരു കാരണമായിരുന്നു. മമ്മൂട്ടി ചിത്രം”അമരത്തിൽ” അഭിനയിച്ചപ്പോൾ മറ്റൊരു പടം എനിക്ക് നഷ്ടമായി. അതിലെനിക്ക് നല്ല സങ്കടമുണ്ടായിരുന്നു. പക്ഷെ പിന്നീട് ആ ചിത്രം നഷ്ടമായതോർത്ത് ഞാൻ സന്തോഷിച്ചിട്ടുണ്ട്. കാരണം “അമരം” എനിക്ക് അപ്രതീക്ഷിതമായിട്ട് വന്ന ലോട്ടറിയായിരുന്നു. സത്യത്തിൽ അത് മറ്റൊരാള്‍ക്ക് വേണ്ടി തീരുമാനിച്ചതായിരുന്നു. പക്ഷെ ആ സമയത്ത് ആ വ്യക്തിക്ക് സുഖമില്ലാതാവുകയും എനിക്ക് ആ റോൾ കിട്ടുകയുമായിരുന്നു”. അശോകൻ പറഞ്ഞു