റഫ് ലുക്കില്‍ മാസ്സ് ഡയലോഗുമായി കുഞ്ചാക്കൊയെത്തി…

','

' ); } ?>

ഫാമിലി താരത്തിന്റെ വേഷത്തില്‍ നിന്നും ജനപ്രിയ നടന്‍ കുഞ്ചാക്കൊ ബോബന്‍ തന്റെ കട്ട റഫ് ലുക്കിലെത്തുന്ന അള്ള് രാമേന്ദ്രന്റെ ട്രെയ്‌ലര്‍ പുറത്തിറങ്ങി. ചിത്രത്തിന്റെ ട്രെയ്‌ലര്‍ ഇപ്പോള്‍ യൂട്യൂബില്‍ തരംഗമായിക്കൊണ്ടിരിക്കുകയാണ്. ട്രെയ്‌ലറിലെ മാസ്സ് രംഗങ്ങളും പശ്ചാത്തല സംഗീതവും അള്ളിന്റെ കഥാപാത്രത്തിന് നല്ലൊരു ആമുഖം നല്‍കിയിരിക്കുകയാണ്. ഇതിനോടകം 5 ലക്ഷത്തോളം പേരാണ് ചിത്രത്തിന്റെ ട്രെയലര്‍ കണ്ടിരിക്കുന്നത്.

നേരത്തെ പുറത്തിറങ്ങിയ ചിത്രത്തിലെ കുഞ്ചാക്കോയുടെ പോസ്റ്റര്‍ തന്നെ ഏറെ പ്രേക്ഷകരുടെ ശ്രദ്ധ നേടിയിരുന്നു. തന്റെ പതിവ് ചിത്രങ്ങളില്‍ ന്നും വളരെ വ്യത്യസ്തമായ ഒരു കഥാപാത്രത്തെയാണ് കുഞ്ചാക്കൊയെത്തുന്നത്. വളരെ ചുരുങ്ങിയ ബഡ്ജറ്റില്‍ പോരാട്ടം എന്ന സിനിമയൊരുക്കി സിനിമാ ലോകത്തെ തന്നെ ഞെട്ടിച്ച് ബിലഹരിയാണ് അള്ള് രാമേന്ദ്രനെ ഒരുക്കിയിരിക്കുന്നത്. സജിന്‍ ചെറുകയില്‍, വിനീത് വാസുദേവന്‍, ഗിരീഷ് എന്നിവരാണ് അള്ള് രാമേന്ദ്രന്റെ കഥയുടെ പിന്നില്‍. ഒരു മാസ്സ് ഗുണ്ടയുടെ വേഷമാണ് ചിത്രത്തില്‍ ചാക്കോച്ചന്.

കുഞ്ചാക്കോയെക്കൂടാതെ ചാന്ദ്‌നി ശ്രീധരന്‍, അപര്‍ണ്ണ ബാലമുരളി, കൃഷ്ണ ശങ്കര്‍ തുടങ്ങിയവരും ചിത്രത്തില്‍ പ്രധാന വേഷത്തിലെത്തുന്നു.
ആഷിക് ഉസ്മാന്‍ നിര്‍മ്മിക്കുന്ന അള്ള് രാമേന്ദ്രന്‍ വലിയ ബാനറില്‍ ബിലഹരി സംവിധാനം ചെയ്യുന്ന ആദ്യ സിനിമയാണ്.

ട്രെയ്‌ലര്‍ കാണാം..