മിനിസ്‌ക്രീനിൽ റെക്കോർഡ് ഇട്ട് അല്ലു അർജുന്റെ പുഷ്പ 2 . ടെലിവിഷനില്‍ ഈ വര്‍ഷം ഏറ്റവുമധികം ആളുകള്‍ കണ്ട ചിത്രമെന്ന റെക്കോർഡാണ് ചിത്രം നേടിയിരിക്കുന്നത്. 5.1 ടിവിആർ റേറ്റിങ്ങുമായി 5.4 കോടി കാഴ്ചക്കാരെയാണ് പുഷ്പ 2 നേടിയെടുത്തത്. ഇന്ത്യയിലെ ഏറ്റവും വലിയ ബ്ലോക്ക്ബസ്റ്ററുകളായ സ്ത്രീ 2, പത്താൻ, ആനിമൽ തുടങ്ങിയ നിരവധി ചിത്രങ്ങളെയും റേറ്റിങ്ങിൽ ‘പുഷ്പ 2’ മറികടന്നിട്ടുണ്ട്.
അല്ലു അര്‍ജുന്‍ എന്ന താരത്തിന്‍റെ കരിയര്‍ ബ്രേക്ക് കഥാപാത്രമായിരുന്നു പുഷ്പരാജ്. പുഷ്പ ഫ്രാഞ്ചൈസിയിലെ ചന്ദനക്കടത്തുകാരന്‍റെ കഥാപാത്രം അല്ലു അർജുൻ എന്ന നടന്റെ വ്യത്യസ്തമായൊരു അഭിനയ രീതിയെ ആണ് ഉത്തരേന്ത്യന്‍ പ്രേക്ഷകര്‍ക്ക് കാണിച്ച് കൊടുത്തത്. ബോക്സ് ഓഫീസില്‍ വന്‍ നേട്ടമുണ്ടാക്കിയ പുഷ്പ 2 ന്‍റെ ആഗോള ബോക്സ് ഓഫീസ് നേട്ടം 1800 കോടിയുടേത് ആയിരുന്നു. തെലുങ്കിന് പുറമെ ഹിന്ദി സംസാരിക്കുന്ന പ്രേക്ഷകർക്കിടയിൽ അല്ലു അർജുന് വലിയൊരു താരപദവിയുണ്ട്. പുഷ്പായിലെ അഭിനയത്തിന് നാഷണൽ അവാർഡും. പുഷ്പ 2 വിലെ പ്രകടനത്തിന് തെലുങ്കാന സർക്കാരിന്റെ മികച്ച നടനുള്ള സംസ്ഥാന അവാർഡും അല്ലു അർജുവിന് ലഭിച്ചിരുന്നു. രശ്‌മിക മന്ദാന നായികയായെത്തിയ ചിത്രത്തിൽ മലയാളി താരം ഫഹദ് ഫാസിലാണ് വില്ലൻ കഥാപാത്രത്തെ അവതരിപ്പിച്ചിരുന്നത്.