‘ലൗവേഴ്‌സ് ഡേ’യ്ക്ക് വേണ്ടി അല്ലു എത്തി , തെലുങ്ക് ദേശത്തും ശ്രദ്ധ നേടി ‘ഒരു അഡാര്‍ ലവ്’….

തെലുങ്ക് ദേശത്തും പ്രേക്ഷകരുടെ ശ്രദ്ധ പിടിച്ചു പറ്റാനെത്തിയിരിക്കുകയാണ് ഒരു അഡാര്‍ ലവ് എന്ന ഒമര്‍ ലുലുവിന്റെ വേറിട്ട പ്രണയകഥ. അതിന് തെളിവാണ് ഇന്ന് ഹൈദരാബാദില്‍ വെച്ച് നടന്ന ചിത്രത്തിന്റെ ഓഡിയോ ലോഞ്ച് ചടങ്ങിലെത്തി തടിച്ച് കൂടിയ ആരാധകരുടെ സാന്നിധ്യം. ഒപ്പം വേദിയില്‍ യുവ നടന്‍ അല്ലു അര്‍ജുനും കൂടെയെത്തിയപ്പോഴേക്കും പരിപാടികള്‍ക്ക് കൊഴുപ്പ് കൂടി. ലൗവേഴ്സ് ഡേ എന്ന പേരിലാണ് ചിത്രം തെലുങ്കില്‍ പുറത്തിറങ്ങുന്നത്. ചിത്രത്തിലെ അഭിനേതാക്കളും അണിയറ പ്രവര്‍ത്തകരും പങ്കെടുത്ത ചടങ്ങില്‍ തെലുങ്ക് സിനിമ ലോകത്തെ പ്രമുഖരും പങ്കെടുത്തു.

തന്റെ കണ്ണു ചിമ്മലിലൂടെ ‘വിങ്ക് ഗേള്‍’ എന്ന പേരില്‍ അന്താരാഷ്ട്ര തലത്തില്‍ വരെ ശ്രദ്ധിക്കപ്പെട്ട പ്രിയ വാര്യരാണ് ഒരു അഡാര്‍ ലവ്വിനും സൗത്ത് ഇന്ത്യന്‍ സിനിമയില്‍ ഒരു ശ്രദ്ധ നേടിക്കൊടുക്കുന്നത്. ചടങ്ങില്‍ അല്ലു അര്‍ജുന് നേരെ പ്രിയ തന്റെ പ്രശസ്തമായ ഗണ്‍ഷോട്ട് പ്രയോഗിച്ചു. ഈ ദൃശ്യങ്ങള്‍ സാമൂഹിക മാധ്യമങ്ങളില്‍ വൈറലായിരിക്കുകയാണ്.

ചിത്രത്തിന് വേണ്ടി സംഗീതമൊരുക്കിയ ഷാന്‍ റഹ്മാനും ചടങ്ങില്‍ പങ്കെടുത്തു. നീണ്ട കാത്തിരിപ്പുകള്‍ക്ക് ശേഷം 2019 വാലന്റൈന്‍സ് ഡേ ദിനത്തില്‍ തന്നെയാണ് ഒരു അഡാര്‍ ലൗ പുറത്തിറങ്ങുന്നത്. ചിത്രത്തെ ശ്രദ്ധേയമാക്കിയ മാണിക്യമലരായ പൂവി എന്ന ഗാനം പുറത്തിറങ്ങി ഒരു വര്‍ഷത്തിന് ശേഷമാണ് ചിത്രം തിയേറ്ററുകളിലേക്ക് എത്തുന്നത്. ഹാപ്പി വെഡിംങ്, ചങ്കസ് എന്നീ സിനിമകള്‍ക്ക് ശേഷം ഒമര്‍ലുലു സംവിധാനം ചെയ്യുന്ന ഈ ചിത്രത്തില്‍ കൗമാരക്കാരുടെ പ്രണയവും സൗഹൃദവുമാണ് പ്രമേയം. തെലുങ്കില്‍ ലവേഴ്‌സ് ഡേ എന്ന പേരിലും കന്നഡയില്‍
ഒരു കിറുക്ക് ലവ് സ്റ്റോറിയെന്ന പേരിലുമാണ് ചിത്രം റിലീസ് ചെയ്യുന്നത്.

ഓഡിയോ ലോഞ്ചിന്റെ പൂര്‍ണ വീഡിയോ താഴെ…