അല്ലു അര്‍ജുന്റെ വില്ലനായി വിജയ് സേതുപതി

അല്ലു അര്‍ജുന്‍ നായകനായെത്തുന്ന ഏറ്റവും പുതിയ ചിത്രത്തില്‍ വില്ലനായി വിജയ് സേതുപതി. സംവിധായകന്‍ സുകുമാര്‍ ഒരുക്കുന്ന ചിത്രത്തിലാണ് വിജയ് സേതുപതി വില്ലന്‍ വേഷത്തിലെത്തുക. അല്ലു അര്‍ജുന്റെ ഇരുപതാമത്തെ ചിത്രം കൂടിയാണിത്.

ചിത്രത്തിനായി സംവിധായകന്‍ വിജയ് സേതുപതിയെ സമീപിച്ചതായും താരം സമ്മതിച്ചതുമായാണ് റിപ്പോര്‍ട്ടുകള്‍. ചിത്രത്തിന്റെ ഷൂട്ടിംഗ് ഡിസംബറില്‍ ആരംഭിക്കും. മൈത്രി മൂവി മേക്കേര്‍സ് നിര്‍മ്മിക്കുന്ന ചിത്രം രയലസീമ, നെല്ലോര്‍ എന്നീ പ്രദേശങ്ങളിലെ മണല്‍ മാഫിയയെ ആധാരമാക്കിയാണ്.

ലോകേഷ് കനകരാജ് ഒരുക്കുന്ന വിജയ് ചിത്രത്തിലും വിജയ് സേതുപതി വില്ലന്‍ വേഷത്തിലെത്തുന്നുണ്ട്. ‘മാമനിതന്‍’ ആണ് താരത്തിന്റെ റിലീസിന് ഒരുങ്ങുന്ന ചിത്രം.