“കന്നഡ വികാരത്തെ വ്രണപ്പെടുത്തിയെന്ന ആരോപണം”; സംഭാഷണം നീക്കാൻ ചെയ്യുമെന്ന് നിർമ്മാതാക്കൾ

','

' ); } ?>

‘ലോക: ചാപ്റ്റര്‍ വണ്‍- ചന്ദ്ര’യിലെ ഒരു ഡയലോഗില്‍ മാറ്റംവരുത്തുമെന്ന് അറിയിച്ച് നിര്‍മാതാക്കള്‍. കന്നഡ വികാരത്തെ വ്രണപ്പെടുത്തിയെന്ന ആരോപണത്തിന്റെ അടിസ്ഥാനത്തിലാണ് തീരുമാനം. എന്നാൽ സംഭാഷണം കന്നഡ വികാരത്തെ വ്രണപ്പെടുത്തണമെന്നുദ്ദേശിച്ച് മനഃപൂര്‍വ്വമുള്ളതായിരുന്നില്ലെന്ന് ദുല്‍ഖര്‍ സല്‍മാന്റെ ഉടമസ്ഥതയിലുള്ള വേഫെറര്‍ ഫിലിംസ് പ്രസ്താവനയില്‍ അറിയിച്ചു. കൂടാതെ സംഭവത്തില്‍ ഖേദം പ്രകടിപ്പിക്കുന്നതായും കമ്പനി അറിയിച്ചിട്ടുണ്ടായിരുന്നു. തങ്ങളുടെ സമൂഹ മാധ്യമ പേജിലൂടെയായിരുന്നു വേഫെറര്‍ ഫിലിംസിന്റെ പ്രതികരണം

“‘ലോക: ചാപ്റ്റര്‍ വണ്‍- ചന്ദ്ര’യിലെ ഒരു കഥാപാത്രത്തിന്റെ സംഭാഷണം കര്‍ണാടകയിലെ ജനങ്ങളുടെ വികാരത്തെ അവിചാരിതമായി വ്രണപ്പെടുത്തിയതായി ഞങ്ങളുടെ ശ്രദ്ധയില്‍പ്പെട്ടു. ഞങ്ങള്‍ക്കുണ്ടായ വീഴ്ചയില്‍ അഗാധമായി ഖേദിക്കുന്നു. ഇതിലൂടെ ഞങ്ങള്‍ ആരേയും വേദനിപ്പിക്കാന്‍ ഉദ്ദേശിച്ചിട്ടില്ലെന്ന് വ്യക്തമാക്കുന്നു. മറ്റെല്ലാത്തിനുമുപരി, മനുഷ്യര്‍ക്കാണ് വേഫെറര്‍ ഫിലിംസ് സ്ഥാനം നല്‍കുന്നത്. പ്രസ്തുത സംഭാഷണം എത്രയും വേഗം നീക്കംചെയ്യുകയോ എഡിറ്റ് ചെയ്യുകയോ ചെയ്യുന്നതായിരിക്കും. ഇതുമൂലമുണ്ടായ വിഷമത്തിന് ഞങ്ങള്‍ ആത്മാര്‍ഥമായി ക്ഷമ ചോദിക്കുന്നു”. വേഫെറര്‍ ഫിലിംസ് കുറിച്ചു.

ബെംഗളൂരുവിലെ പെണ്‍കുട്ടികളെ അപമാനിക്കുന്നുവെന്നായിരുന്നു ചില പ്രതിഷേധങ്ങൾ. ബെംഗളൂരുവിനെ പാര്‍ട്ടിയുടേയും മയക്കുമരുന്നിന്റേയും ഹബ്ബായി ചിത്രീകരിക്കുന്നു എന്ന ആരോപണവും കന്നഡ സിനിമാ മേഖലയില്‍നിന്നുള്ളവര്‍ തന്നെ ‘ലോക’യ്‌ക്കെതിരേ ഉയർത്തിയിരുന്നു. പിന്നാലെ സംഭവം അന്വേഷിക്കുമെന്ന് ബെംഗളൂരു പോലീസ് കമ്മിഷണര്‍ സീമന്ത് കുമാര്‍ സിങ് അറിയിച്ചു.

പാന്‍ ഇന്ത്യന്‍ ശ്രദ്ധനേടി ചിത്രം തീയേറ്ററുകളില്‍ നിറഞ്ഞ സദസ്സില്‍ പ്രദര്‍ശനം തുടരുകയാണ്. കല്യാണി പ്രിയദര്‍ശന്‍ പ്രധാനവേഷത്തിലെത്തിയ ചിത്രം സംവിധാനംചെയ്തിരിക്കുന്നത് ഡൊമിനിക് അരുണ്‍ ആണ്. ‘ലോക’ എന്ന സൂപ്പര്‍ഹീറോ സിനിമാറ്റിക് യൂണിവേഴ്‌സിലെ ആദ്യചിത്രമാണ് ‘ചന്ദ്ര’.