ദിവ്യയോട് മാപ്പു പറഞ്ഞിരുന്നു…മീ ടൂ കുടുംബം തകര്‍ക്കാനാകരുത്: അലന്‍സിയര്‍

','

' ); } ?>

തനിക്കെതിരെ നടി ദിവ്യ ഗോപിനാഥ് ഉന്നയിച്ച മീ ടൂ ആരോപണം ഭാഗികമായി ശരിവെച്ച് നടന്‍ അലന്‍സിയര്‍. മദ്യലഹരിയില്‍ താന്‍ ദ്വയാര്‍ത്ഥ പ്രയോഗങ്ങള്‍ നടത്തിയിട്ടുണ്ടെന്നും. എന്നാല്‍ അവയ്ക്കെല്ലാം ദിവ്യയോട് മാപ്പു പറഞ്ഞിട്ടുണ്ടെന്നും അലന്‍സിയര്‍ പ്രതികരിച്ചു. ചിത്രീകരണസമയത്ത് മുറിയ്ക്കകത്ത് കടന്നു ചെന്നു എന്നത് സത്യമാണ്, എന്നാല്‍ അതില്‍ ദുരുദ്ദേശമൊന്നും ഇല്ലായിരുന്നെന്നും സൗഹൃദത്തിന്റെ പേരിലാണ് ചെയ്യതെന്നും അലന്‍സിയര്‍ പറയുന്നു.

ദിവ്യ പറയുന്നത് പൂര്‍ണമായി സത്യമല്ല. പ്രശ്നങ്ങള്‍ ഒത്തുതീര്‍ത്തതായിരുന്നെന്നും അലന്‍സിയര്‍ പറയുന്നു. ‘മീ ടൂ ക്യാമ്പയിന്‍ നല്ലതാണ്, എന്നാല്‍ അത് കുടുംബം തകര്‍ക്കാന്‍ ആകരുതെന്ന്അലന്‍സിയര്‍ പറഞ്ഞു. നടി ദിവ്യ ഗോപിനാഥ് ആണ് അലന്‍സിയറിനെതിരെ മീ ടൂ ക്യാമ്പയിനുമായി രംഗത്തു വന്നത്. ആഭാസം സിനിമയുടെ സെറ്റില്‍ ലൈംഗികമായി ഉപദ്രവിക്കാന്‍ ശ്രമിച്ചെന്നായിരുന്നു ആരോപണം

ഫെയ്‌സ്ബുക്ക് ലൈവിലൂടെ രംഗത്തെത്തിയ ദിവ്യ ഗോപിനാഥ് അലന്‍സിയര്‍ മറ്റു സെറ്റുകളിലും സ്ത്രീകളോട് മോശമായി പെരുമാറുന്ന ആളാണെും പല സ്ത്രീകളും അത് വ്യക്തമാക്കിയിട്ടുണ്ടെന്നും വെളിപ്പെടുത്തിയിരുന്നു. അതിക്രമങ്ങള്‍ക്കെതിരെ പ്രതികരിച്ചപ്പോള്‍ ആദ്യം അയാള്‍ മാനസികമായുള്ള പ്രശ്‌നം കൊണ്ടാണ് പറ്റിപ്പോയതെന്ന് പറഞ്ഞ് തന്നോട് മാപ്പു പറഞ്ഞിരുന്നു. എന്നാല്‍ പിന്നീട് അയാള്‍ പറഞ്ഞത് തെറ്റാണെന്ന് എനിക്ക് മനസിലായി. അയാള്‍ പല സ്ത്രീകളോടും ഇത്തരത്തില്‍ മോശമായി പെരുമാറിയിട്ടുണ്ട്. അത് വ്യക്തമാക്കുന്ന രീതിയില്‍ സ്ത്രീകള്‍ പറയുന്നതിന്റെ ഓഡിയോ ക്ലിപ്പുകള്‍ തന്റെ പക്കലുണ്ടെന്നും ദിവ്യ വീഡിയോയില്‍ വ്യക്തമാക്കിയിരുന്നു.