മരണമാസ്സ്‌ ചിത്രത്തിനായി കയ്യടിച്ച് ആലപ്പുഴ ജിംഖാന ടീം: വീഡിയോ വൈറൽ

','

' ); } ?>

മരണമാസ്സ്‌ ചിത്രത്തിനായി കയ്യടിക്കുന്ന ആലപ്പുഴ ജിംഖാന ടീമിന്റെ വീഡിയോ ആണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ വൈറലാകുന്നത്. തങ്ങളുടെ സിനിമയുടെ പ്രചരണത്തിനായി എത്തിയ സമയത്താണ് അവർ മരണമാസ്സ്‌ ചിത്രത്തിനായും ആവേശം പ്രകടിപ്പിച്ചത്.

വിഷു റിലീസായി പ്രേക്ഷകരെ ആവേശത്തിലാഴ്ത്തിയാണ് ‘ആലപ്പുഴ ജിംഖാന’യും ‘മരണം മാസ്സ്’യും തിയേറ്ററുകളിൽ എത്തിയത്. യുവ സംവിധായകൻ ഖാലിദ് റഹ്മാന്റെ സംവിധാനത്തിൽ ഒരുക്കിയ ‘ആലപ്പുഴ ജിംഖാന’യും നവാഗതനായ ശിവപ്രസാദിന്റെ ‘മരണ മാസ്സ്’യും മികച്ച പ്രേക്ഷകപിന്തുണയോടെ വിജയകരമായി പ്രദർശനം തുടരുകയാണ്. സ്പോർട്സ് കോമഡിയായി ഒരുക്കിയ ‘ആലപ്പുഴ ജിംഖാന’യെ യുവാക്കൾ ആവേശപൂർവം സ്വീകരിക്കുമ്പോൾ, ഡാർക്ക് കോമഡി, ആക്ഷേപ ഹാസ്യം, സ്പൂഫ്, ത്രില്ലർ എന്നിവ ചേർത്ത ഫാമിലി എന്റർടെയ്‌നറായ ‘മരണം മാസ്സ്’ കുടുംബ പ്രേക്ഷകരെ ഒരുപോലെ ആകർഷിച്ചു.

നസ്ലിൻ, ഗണപതി, ലുക്ക്മാൻ, സന്ദീപ് പ്രദീപ്, അനഘ രവി എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി ഒരുക്കിയ ‘ആലപ്പുഴ ജിംഖാന’യിൽ ഫ്രാങ്കോ ഫ്രാൻസിസ്, ബേബി ജീൻ, ശിവ ഹരിഹരൻ, ഷോൺ ജോയ്, കാർത്തിക്, നന്ദ നിഷാന്ത്, നോയില ഫ്രാൻസി എന്നിവരും അഭിനയിച്ചിട്ടുണ്ട്. ഖാലിദ് റഹ്മാനും ശ്രീനി ശശീന്ദ്രനും ചേർന്ന് തിരക്കഥ രചിച്ച ചിത്രത്തിന് സംഭാഷണങ്ങൾ നൽകിയിരിക്കുന്നത് രതീഷ് രവിയാണ്. പ്ലാൻ ബി മോഷൻ പിക്ചേഴ്സും റീലിസ്റ്റിക് സ്റ്റുഡിയോയും ചേർന്നാണ് ചിത്രത്തിന്റെ നിർമ്മാണം.

ബേസിൽ ജോസഫിനെ നായകനാക്കി ഒരുക്കിയ ‘മരണം മാസ്സ്’ എന്ന ചിത്രം തിരക്കഥയും സംഭാഷണവും ഒരുക്കിയ സിജു സണ്ണിയുടെ കഥയെ അടിസ്ഥാനമാക്കിയുള്ളതാണ്. ശിവപ്രസാദിന്റെ സംവിധാനത്തിൽ ഒരുക്കിയ ഈ ചിത്രത്തിൽ രാജേഷ് മാധവൻ, പുളിയനം പൗലോസ്, സുരേഷ് കൃഷ്ണ, ബാബു ആന്റണി, അനിഷ്മ അനിൽകുമാർ എന്നിവർ മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. ടോവിനോ തോമസ് പ്രൊഡക്ഷൻസ്, റാഫേൽ പ്രോജക്ട്സ്, വേൾഡ് വൈഡ് ഫിലിംസ് എന്നിവയുടെ ബാനറിൽ ടോവിനോ തോമസ്, റാഫേൽ പൊഴോലിപറമ്പിൽ, ടിങ്സ്റ്റൺ തോമസ്, തൻസീർ സലാം എന്നിവർ ചേർന്നാണ് നിർമ്മാണം.