ആലപ്പുഴ ജിംഖാന 50 കോടി ക്ലബ്ബിൽ: സിനിമ ആഗോളതലത്തിൽ 56 കോടി നേടി

','

' ); } ?>

50 കോടി ക്ലബ്ബിൽ കയറി ഖാലിദ് റഹ്മാന്റെ ആലപ്പുഴ ജിംഖാന. സിനിമ ആഗോളതലത്തിൽ 56 കോടി നേടിയതായി ആണ് പിങ്ക് വില്ല റിപ്പോർട്ട് ചെയ്യുന്നത്. ആഭ്യന്തര ബോക്സ് ഓഫീസിൽ നിന്നും 37 കോടി വാരിക്കൂട്ടിയ ചിത്രം 19 കോടി രൂപയാണ് അന്താരാഷ്ട്ര മാർക്കറ്റിൽ നിന്നും നേടിയത്. ഇതോടെ ആസിഫ് അലി ചിത്രമായ രേഖാചിത്രത്തിന്റെ കളക്ഷനെ ജിംഖാന മറികടന്നെന്നും റിപ്പോർട്ടുകളുണ്ട്. ചിത്രം തിയേറ്ററുകളിൽ പ്രദർശനം തുടരുകയാണ്. നസ്‌ലൻ, ഗണപതി, ലുക്മാൻ എന്നിവരാണ് ചിത്രത്തിൽ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.

ഏപ്രിൽ 10 ന് റിലീസ് ചെയ്ത സിനിമയ്ക്ക് എല്ലാ കോണുകളിൽ നിന്നും മികച്ച പ്രതികരണമാണ് ലഭിക്കുന്നത്. ഖാലിദ് റഹ്‌മാന്റെ സംവിധാനമികവ് ആവര്‍ത്തിച്ചുവെന്നാണ് അഭിപ്രായങ്ങള്‍. സ്‌പോര്‍ട്‌സ് കോമഡി എന്ന ഴോണറിനോട് സിനിമ നീതി പുലര്‍ത്തിയെന്നും അഭിപ്രായങ്ങളുണ്ട്.പ്ലാൻ ബി മോഷൻ പിക്ചേഴ്സിന്റെ ബാനറിൽ ഖാലിദ് റഹ്മാൻ, ജോബിൻ ജോർജ്, സമീർ കാരാട്ട്, സുബീഷ് കണ്ണഞ്ചേരി എന്നിവർ ചേർന്നാണ് ചിത്രം നിർമിക്കുന്നത്. പ്ലാൻ ബി മോഷൻ പിക്ചർസിന്റെ ആദ്യ നിർമാണ സംരംഭമാണിത്. സന്ദീപ് പ്രദീപ്, ഫ്രാങ്കോ ഫ്രാൻസിസ്, ബേബി ജീൻ, ശിവ ഹരിഹരൻ, ഷോൺ ജോയ്, കാർത്തിക്, നന്ദ നിഷാന്ത് തുടങ്ങിയവരാണ് സിനിമയിലെ മറ്റു പ്രധാന അഭിനേതാക്കൾ. ഖാലിദ് റഹ്മാൻ തന്നെയാണ് സിനിമയ്ക്കായി തിരക്കഥ എഴുതുന്നത്. രതീഷ് രവിയാണ് സംഭാഷണം. ഛായാഗ്രഹണം ജിംഷി ഖാലിദ്, സംഗീതം വിഷ്ണു വിജയ്. മുഹ്സിൻ പരാരിയാണ് ചിത്രത്തിലെ ഗാനങ്ങൾക്കായി വരികൾ എഴുതുന്നത്.

നടൻ നിഷാന്ത് സാഗറിന്റെ മകൾ നന്ദ നിഷാന്തിന്റെ അരങ്ങേറ്റ ചിത്രം കൂടിയാണ് ആലപ്പുഴ ജിംഖാന. തല്ലുമാലയുടെ മികച്ച വിജയത്തിന് ശേഷം ഖാലിദ് റഹ്‌മാൻ സംവിധാനം ചെയ്ത ചിത്രം വിഷു റിലീസായാണ് തിയേറ്ററുകളിൽ എത്തിയത്. പ്രേമലുവിന് ശേഷം നസ്ലെൻ നായകനായെത്തിയ സിനിമ നസ്ലെന്റെ കരിയറിലെ മറ്റൊരു സൂപ്പർഹിറ്റായി മാറിയിരിക്കുകയാണ്. റിലീസിനുശേഷം ആദ്യ അഞ്ചുദിവസത്തിനുള്ളിൽ ഇന്ത്യൻ ബോക്സ് ഓഫീസ് കളക്ഷൻ 18.08 കോടി രൂപചിത്രം നേടിയിരുന്നു. ഇതിൽ കേരളത്തിൽ നിന്ന് 15.26 കോടിയും, ബാക്കി ഇന്ത്യയിൽ നിന്ന് 2.82 കോടിയും നേടിയതായാണ് റിപ്പോർട്ടുകൾ; പറയുന്നത്. ആദ്യ ദിവസം കേരളത്തിൽ 2.62 കോടി രൂപ നേടിയ ചിത്രത്തിന്, വിഷു ദിനത്തിൽ 3.41 കോടി രൂപ എന്നതായിരുന്നു പിന്നീട് അറിയാൻ കഴിഞ്ഞത്.

മമ്മൂട്ടിയുടെ ‘ബസൂക്ക’യെ റസ്റ്റ് ഓഫ് ഇന്ത്യ കളക്ഷനിൽ ‘ആലപ്പുഴ ജിംഖാന’ മറികടന്നതായും റിപ്പോർട്ടുകൾ ഉണ്ടായിരുന്നു. പ്രേക്ഷകരിൽ നിന്നും സിനിമയ്ക്ക് എല്ലാ കോണുകളിൽ നിന്നും വലിയ പ്രശംസയും ലഭിച്ചിരുന്നു. ഖാലിദ് റഹ്‌മാന്റെ സംവിധാന മികവും, സ്പോർട്സ് കോമഡി എന്ന ജോണറിനോടുള്ള നീതിയും പ്രേക്ഷകരെ ആകർഷിക്കാൻ സഹായമായിട്ടുണ്ട്. ദേശീയ ബോക്‌സിങ് ചാമ്പ്യനായ ആന്റണി ജോഷ്വ എന്ന കോച്ചിന്റെയും ആലപ്പുഴ ജിംഖാനയിലെ കൂട്ടുകാരുടേയും സൗഹൃദം, പോരാട്ടം, വിജയങ്ങളുടെ കഥ പറയുന്ന ചിത്രമാണ് ആലപ്പുഴ ജിംഖാന. വ്യത്യസ്ത ലുക്കില്‍ എത്തിയ ലുക്ക്മാനാണ് കോച്ച് ആന്റണി ജോഷ്വയുടെ വേഷം കൈകാര്യം ചെയ്യുന്നത്. ഷിഫാസ് അഹമ്മദ്, ഷിഫാസ് അലി, ഡേവിഡ് ജോണ്‍സണ്‍, ജോജോ ജോണ്‍സണ്‍, ഷാനവാസ് എന്നിവരുടെ സൗഹൃദത്തിലൂടെ ആരംഭിക്കുന്ന കഥ, ബോക്‌സിങ് റിങ്ങിലേക്ക് കടക്കുന്നു. സ്‌പോര്‍ട്‌സ് ക്വാട്ട വഴി കോളേജ് അഡ്മിഷന്‍ നേടാനായി ബോക്‌സിങ് പരിശീലനം തുടങ്ങുന്ന സംഘത്തിന്റെ ജീവിതമാണ് സിനിമയുടെ ഹൃദയസ്പര്‍ശിയായ അതിജീവനയാത്ര. ആലപ്പുഴ പശ്ചാത്തലമാക്കിയ സിനിമ, ബോക്‌സിങ് എന്ന റിയാലിറ്റി സ്‌പോര്‍ട്‌ വഴി യുവത്വത്തിന്റെ താല്പര്യങ്ങളും ജീവിതസാമൂഹിക സാഹചര്യങ്ങളും പരിശോധിക്കുന്നു. സാധാരണ പ്രമേയമെങ്കിലും മികച്ച ടെക്‌നിക്കല്‍ ക്വാളിറ്റി, ഗ്രൂവ് നിറഞ്ഞ രംഗങ്ങള്‍, തനത് മൊഴിമാറ്റങ്ങളിലൂടെ ‘ആലപ്പുഴ ജിംഖാന’ പ്രേക്ഷകരുടെ ഹൃദയം കീഴടക്കിയിരിക്കുകയാണ്.