മഞ്ജു വാര്യരെ നായികയാക്കി റോഷന്‍ ആന്‍ഡ്രൂസ് ഒരുക്കുന്ന ഏറ്റവും പുതിയ ചിത്രം പ്രതി പൂവന്‍ കോഴിയിലെ ഗാനം പുറത്തുവിട്ടു. മഞ്ജു വാര്യരും അലന്‍സിയറുമാണ് ഗാനത്തില്‍ എത്തുന്നത്. അലന്‍സിയറെ പിന്നിലിരുത്തി സൈക്കിള്‍ ചവിട്ടുന്ന മഞ്ജു വാര്യരെയാണ് ഗാനത്തില്‍ കാണുന്നത്. കൂടാതെ മഞ്ജുവിന്റെ കിടിലന്‍ ഡാന്‍സും കാണാം.
അനില്‍ പനച്ചൂരാന്റെ വരികള്‍ക്ക് സംഗീതം നല്‍കിയിരിക്കുന്നത് ഗോപി സുന്ദറാണ്. പി.ജയചന്ദ്രനും അഭയ ഹിരണ്‍മയിയും ചേര്‍ന്നാണ് ഗാനം ആലപിച്ചിരിക്കുന്നത്. മികച്ച പ്രതികരണമാണ് ഗാനത്തിന് ലഭിക്കുന്നത്. ഉണ്ണി ആര്‍ ആണ് ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയിരിക്കുന്നത്. ശ്രീ ഗോകുലം മൂവീസിന്റെ ബാനറില്‍ ഗോകുലം ഗോപാലനാണ് ചിത്രം നിര്‍മിക്കുന്നത്.