‘ഏദന്‍ തോട്ടത്തിന്‍’..അല്‍മല്ലുവിലെ പുതിയ ഗാനം കാണാം

ബോബന്‍ സാമുവല്‍ ഒരുക്കുന്ന ഏറ്റവും പുതിയ ചിത്രം അല്‍മല്ലുവിലെ ഗാനം പുറത്തുവിട്ടു. രഞ്ജിന്‍ രാജ് സംഗീതം ചെയ്ത ‘ഏദന്‍ തോട്ടത്തിന്‍’ എന്ന ഗാനമാണ് പുറത്തുവിട്ടിരിക്കുന്നത്. ജാസിഗിഫ്റ്റും അഖില ആനന്ദുമാണ് ഗാനം ആലപിച്ചിരിക്കുന്നത്.

നമിത പ്രമോദ് നായികയാവുന്ന ചിത്രത്തില്‍ സിദ്ധിഖ്, ലാല്‍, മിയ, പ്രേം പ്രകാശ്, ഫാരിസ്, മിഥുന്‍ രമേശ്,ധര്‍മ്മജന്‍ ബോള്‍ഗാട്ടി, സോഹന്‍ സീനുലാല്‍, ഷീലു ഏബ്രഹാം, രശ്മി ബോബന്‍, സിനില്‍ സൈനുദ്ദീന്‍, വരദ, ജെന്നിഫര്‍,അനൂപ് എന്നിവരാണ് മറ്റു കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ഛായാഗ്രഹണം വിവേക് മേനോന്‍. എഡിറ്റര്‍ ദീപു ജോസഫ്. മെഹ്ഫില്‍ പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ സജില്‍സ് മജീദാണ് ചിത്രം നിര്‍മ്മിക്കുന്നത്.