‘ലക്ഷ്മി ബോംബ്’ അക്ഷയ് കുമാര്‍ ചിത്രത്തിനെതിരെ ആരോപണവുമായി വിശ്വാസികള്‍

റിലീസിനൊരുങ്ങുന്ന അക്ഷയ് കുമാര്‍ ചിത്രത്തിനെതിരെ ഹിന്ദുവിശ്വാസികള്‍ രംഗത്ത്.അക്ഷയ് കുമാര്‍ പ്രധാന കഥാപാത്രമായി എത്തുന്ന ചിത്രം ‘ലക്ഷ്മി ബോംബ്’ ഹിന്ദു ദേവതാ സങ്കല്പത്തെ അപമാനിക്കുന്നതിനൊപ്പം ലൗ ജിഹാദിനെ പ്രോത്സാഹിപ്പിക്കുന്നതാണെന്നും മാണ് ഹിന്ദു സംഘടനകള്‍ ആരോപിക്കുന്നുത്.നായികാ നായക കഥാപാത്രങ്ങളുടെ പേരുകള്‍ ഉയര്‍ത്തി ചിത്രം ‘ലവ് ജിഹാദി’നെ പ്രോത്സാഹിപ്പിക്കുന്നുവെന്നും ഇവര്‍ പറയുന്നുണ്ട്. അതോടൊപ്പം ട്രാന്‍സ്‌ജെന്‍ഡര്‍ സമൂഹത്തെ തെറ്റായ രീതിയില്‍ ചിത്രീകരിക്കുന്നു എന്നും ആരോപണങ്ങള്‍ ഉയരുന്നുണ്ട്.

കാഞ്ചന എന്ന തമിഴ് സിനിമയുടെ റീമെയ്ക്ക് ആണ് ലക്ഷ്മി ബോംബ്. രാഘവ ലോറന്‍സ് ആണ് ചിത്രം സംവിധാനം ചെയ്തത്.

ദീപാവലി റിലീസ് ആയി നവംബര്‍ ഒന്‍പതിന് ഡിസ്നി പ്ലസ് ഹോട്ട്സ്റ്റാറിലൂടെയാണ് റിലീസുനൊരുങ്ങുന്നതിനിടെയാണ് ഇത്തരം വിവര്‍ശനങ്ങള്‍ സിനിമയ്ക്ക് നേരെ ഉയരുന്നത്.