
പബ്ജി നിരോധനത്തെ തുടര്‍ന്ന് പുതിയ ഗെയിം പ്രഖ്യാപിച്ച് ബോളിവുഡ് താരം അക്ഷയ് കുമാര്‍. ഫൗജി എന്നണ് ഗെയിമിന്പേര് നല്‍കിയിരിക്കുന്നത്.ഫിയര്‍ലെസ് ആന്‍ഡ് യുണൈറ്റഡ്- ഗാര്‍ഡ്‌സ് എന്നാണ് ഫൗ-ജിയുടെ പൂര്‍ണ്ണ നാമം.
പ്രധാനമന്ത്രിയുടെ അത്മനിര്‍ഭര്‍ ഭാരത് പദ്ധതിക്കു പിന്തുണ നല്‍കുന്നതാണ് ഫൗജി .ഗെയിം കളിക്കുന്നവര്‍ക്ക് സൈനികരുടെ ത്യാഗത്തിന്റെ മൂല്യം മനസിലാക്കിക്കൊടുക്കുമെന്നും ഗെയിമിലൂടെ ലഭിക്കുന്ന വരുമാനത്തിന്റെ 20 ശതമാനം വീരമൃത്യു വരിച്ച സൈനികരുടെ കുടുംബത്തിന് വേണ്ടി കേന്ദ്ര സര്‍ക്കാര്‍ രുപീകരിച്ച ഭാരത് കേ വീർ ട്രസ്റ്റിന് സംഭാവന ചെയ്യുമെന്നും താരം ട്വീറ്റില്‍ കുറിച്ചു.
ബാംഗളൂരു ആസ്ഥാനമായ എന്‍കോര്‍ ഗെയിംസ് വികസിപ്പിച്ച മള്‍ട്ടി-പ്ലേയര്‍ ആക്ഷന്‍ ഗെയിം ഉടന്‍ തന്നെ രാജ്യത്ത് ലഭ്യമാകും.
നിരവധി ചൈനീസ് ആപ്പുകള്‍ നിരോധിച്ചതിനു പിന്നാലെയാണ് പബ്ജിക്ക് പകരം ഗെയിമുമായി ഇന്ത്യന്‍ കമ്പനികള്‍ രംഗത്തുവന്നിരിക്കുന്നത്.