
എന്ത് കൊണ്ട് ‘മിഡ് നൈറ്റ് ഇൻ മുള്ളൻ കൊല്ലി’ എന്ന ചിത്രം ചെയ്തുവെന്നതിന് വിശദീകരണം നൽകി നടനും ബിഗ്‌ബോസ് വിന്നറുമായ “അഖിൽ മാരാർ”. ‘അർഹത പെട്ടവർക്ക് സർക്കാർ വീട് നൽകാത്ത പക്ഷം താൻ വീട് വെച്ച് നൽകാം എന്ന് പറഞ്ഞതിനുള്ള മാർഗമായിരുന്നു ഈ സിനിമയെന്ന് അഖിൽ മാരാർ പറഞ്ഞു. കൂടാതെ ‘ലക്ഷങ്ങൾ വാങ്ങി ഇന്റർവ്യൂ പോലും കൊടുക്കാതെ ആർട്ടിസ്റ്റുകൾ മുങ്ങി നടക്കുന്ന കാലത്ത് സിനിമയെ മലയാളികൾക്കിടയിൽ അറിയിക്കാൻ സഹായിച്ച തന്നോട് നന്ദി കാണിക്കണം എന്ന് പറയുന്നില്ല എന്നും, തന്നോടുള്ള രാഷ്ട്രീയ വിരോധം കൊണ്ടാണ് പടം വിജയിക്കാത്തത് എന്നൊക്കെ പറയുമ്പോൾ സമൂഹം അറിഞ്ഞിരിക്കാൻ വേണ്ടിയാണീ കുറിപ്പെന്നും അഖിൽ മാരാർ കൂട്ടിച്ചേർത്തു. തന്റെ സമൂഹ മാധ്യമ പേജിൽ പങ്കുവെച്ച കുറിപ്പിലൂടെയായിരുന്നു താരത്തിന്റെ പ്രതികരണം.
“ബിഗ് ബോസ്സ് ന് ശേഷം ജോജുവിന്റെ പണി ഫിലിം ഉൾപ്പെടെ നിരവധി സിനിമകളിൽ അവസരം ലഭിച്ചിട്ടും അതൊക്കെ വേണ്ടെന്ന് വെച്ച് ഈ സിനിമയിൽ അഭിനയിക്കാൻ തീരുമാനിച്ചത് വ്യക്തമായ കാരണം ഉണ്ടായത് കൊണ്ടാണ്. അർഹത പെട്ടവർക്ക് സർക്കാർ വീട് നൽകാത്ത പക്ഷം ഞാൻ വീട് വെച്ച് നൽകാം എന്ന് പറഞ്ഞതിനുള്ള മാർഗമായിരുന്നു ഈ സിനിമ. പ്രൊമോഷന് പകരം വയനാട്ടിൽ ഒരു വീട് വെച്ച് നൽകുമെന്നും ഇതിന്റെ ബിജിഎം ഫോർ മ്യൂസിക്(ഒപ്പം) പോലത്തെ നല്ല ടീമിനെ വെച്ച് ചെയ്യും നല്ല ടെക്നീഷ്യൻമാർ ആണ് പിന്നണിയിൽ ഉള്ളതെന്നും സംവിധായകനടക്കമുള്ളവർ പറഞ്ഞു.എന്നെ നായകനാക്കി മാർക്കറ്റ് ചെയ്യരുത് എന്ന് പല തവണ ഞാൻ പറഞ്ഞതാണ്. ഒരു ഉദ്ഘാടനം ചെയ്താൽ എനിക്ക് കിട്ടുന്ന ശബളം ആണ് 20 ദിവസം വർക് ചെയ്തപ്പോൾ ഞാൻ വാങ്ങിയത്”. അഖിൽ മാരാർ കുറിച്ചു
“കൊച്ചി ഫോറം മാളിൽ വെച്ച് ഏതൊരു വലിയ ചിത്രവും ട്രെയിലർ ലോഞ്ച് ചെയ്യും പോലെ ട്രെയിലർ ലോഞ്ച് ഞാൻ നടത്തി കൊടുത്തു.. എനിക്ക് വേണ്ടി ചാണ്ടി ഉമ്മൻ MLA, ഹൈബി ഈഡൻ എംപി എന്നിവർ ആദ്യമായി ഒരു ട്രെയിലർ ലോഞ്ചിൽ വന്നു, പടത്തിന്റെ പാട്ട് ഞാൻ ഇടപെട്ടു വിറ്റ് കൊടുത്തു. ഏറ്റവും വലിയ ജിസിസി ഡിസ്ട്രിബൂഷൻ കമ്പനി ആയ ഫാർസ് ഫിലിംസ് നെ കൊണ്ട് ജിസിസി വിതരണം ഏറ്റെടുപ്പിച്ചു. 100ഫ്ലക്സ് ബോർഡുകൾ ഞാനും സെരീനയും ചേർന്ന് പണം മുടക്കി വെച്ചു, അമ്പതോളം ഫ്ലക്സുകൾ എന്റെ സുഹൃത്തുക്കൾ എനിക്കായി വെച്ച്. MY G രണ്ട് വലിയ ഹോർഡിങ് എനിക്കായി വെച്ച് തന്നു. ലാലേട്ടൻ, സുരേഷ് ഗോപി, നദിർഷ, അനൂപ് മേനോൻ, വിജയ് ബാബു, തുടങ്ങി പലരുടെയും പേജുകളിൽ ഞാൻ വിളിച്ചു പറഞ്ഞു പോസ്റ്റ് ഇട്ടു. ഒരു കോടി രൂപയോളം ചിലവഴിക്കേണ്ട സിനിമയുടെ മാർക്കറ്റിംഗ് ഞാൻ ഫ്രീ ആയി ചെയ്തു കൊടുത്തു. പടം ഇറങ്ങി കഴിഞ്ഞ ശേഷം ആദ്യ ഷോ കഴിഞ്ഞാൽ സംസാരിക്കേണ്ടത് പ്രേക്ഷകരാണ്. അവർ അവരുടെ അഭിപ്രായം പറഞ്ഞു ഞാനത് ഉൾകൊള്ളുന്നു. എന്നിട്ടും തന്നോടുള്ള രാഷ്ട്രീയ വിരോധം കൊണ്ടാണ് പടം വിജയിക്കാത്തത് എന്നൊക്കെ പറയുമ്പോൾ സമൂഹം അറിഞ്ഞിരിക്കാൻ വേണ്ടിയാണീ കുറിപ്പെഴുതുന്നത്”. അഖിൽ മാരാർ കൂട്ടിച്ചേർത്തു.