യുവതലമുറയിലെ എല്ലാവര്‍ക്കുമിടയില്‍ ഏറെ ശ്രദ്ധ നേടിയ യൂട്യൂബ് സീരീസാണ് ‘കരിക്ക്’ എന്ന ചാനല്‍ സംപ്രേഷണം ചെയ്ത ‘തേരാ പാര’ എന്ന രസകരമായ പ്രോഗ്രാം. സീരീസിലെ അവസാന എപ്പിസോഡ് കഴിഞ്ഞ ദിവസം അവസാനിച്ചതിന്റെ വിഷമത്തിലാണ് കരിക്കിന്റെ സ്ഥിരം പ്രേക്ഷകര്‍ ഇപ്പോള്‍. ചിത്രത്തിന്റെ അവസാന എപ്പിസോഡില്‍ യൂട്യൂബ് സീരിയലുകളിലൂടെ പ്രമുഖരായ ‘അലമ്പന്‍സ്’ എന്നിവരും പങ്കെടുത്തിരുന്നു. ഒപ്പം സിനിമാ താരങ്ങളായ അജു വര്‍ഗീസ്, സാനിയ ഇയ്യപ്പന്‍ എന്നിവരും അവസാന എപ്പിസോഡില്‍ രസകരമായ വേഷങ്ങളുമായെത്തി. ഇന്ന് ആരാധകര്‍ക്കായി ഷൂട്ടിങ്ങ് വേളയിലെ ഒരു ചിത്രം പങ്കുവെച്ചിരിക്കുകയാണ് അജു വര്‍ഗീസ്. ‘അഡ്വക്കറ്റ് പ്രഹ്ളാദന്’ എന്ന രസികനായ ഒരു വക്കീല്‍ വേഷത്തിലാണ് അജു വര്‍ഗീസ് എപ്പിസോഡിലെത്തിയത്. ഒപ്പം പ്രേക്ഷകര്‍ ഏറെ കാത്തിരുന്ന ലോലന് എന്ന കഥാപാത്രത്തിന്റെ പ്രണയിനിയായ അശ്വതിയായി സാനിയയും എത്തുകയായിരുന്നു. വീണ്ടും മറ്റൊരു സീരീസുമായി കരിക്ക് ടീം എത്തുന്നത് കാത്തിരിക്കുകയാണ് യൂട്യൂബ് സീരിസ് പ്രേമികള്‍.-
അജു വര്‍ഗീസ് തന്റെ പേജിലൂടെ പുറത്ത് വിട്ട ചിത്രം…