
സിനിമ ഇഷ്ടപ്പെടാൻ കാരണം ശ്രീനിവാസൻ ആയിരുന്നുവെന്ന് വെളിപ്പെടുത്തി നടൻ അജു വർഗീസ്. ശ്രീനിവാസനുമായി സംസാരിക്കാൻ അവസരങ്ങൾ ഒരുപാട് ഉണ്ടായിട്ടും ഫ്രീ ആയി സംസാരിക്കാൻ കഴിഞ്ഞിട്ടില്ലെന്നും അതിന് കാരണം അദ്ദേഹത്തിന്റെ വലുപ്പം തനിക്ക് അറിയുന്നത് കൊണ്ടാണെന്നും അജു വർഗീസ് പറഞ്ഞു. ലൈഫ് നെറ്റ് ടി.വി. യൂട്യൂബ് ചാനലിന് നൽകിയ അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു താരം.
‘സിനിമ എന്ന മാധ്യമം എനിക്ക് ഇഷ്ടപ്പെടാൻ ശ്രീനി സാർ ഒരു വലിയ കാരണമാണ്. അതുകൊണ്ട് തന്നെ അദ്ദേഹത്തിനെ എപ്പോൾ കാണുമ്പോഴും എനിക്ക് ഫ്രീ ആയിട്ട് സംസാരിക്കാൻ പറ്റിയിട്ടില്ല. ആ വലുപ്പം എനിക്ക് അറിയാവുന്നത് കൊണ്ടാണ്. ഞാൻ അദ്ദേഹത്തിനെ വീട്ടിൽ പോയപ്പോൾ എല്ലാം കണ്ടിട്ടുണ്ട്. എനിക്ക് അവസരങ്ങൾ ഉണ്ടായിരുന്നു. പക്ഷെ പറ്റിയിട്ടില്ല. എന്റെ മക്കൾ പിന്നെയും അദ്ദേഹത്തിനോട് വീട്ടിൽ പോകുമ്പോൾ സംസാരിച്ചിട്ടുണ്ട്. അവർക്ക് അറിയില്ലല്ലോ ഇദ്ദേഹം ആരാണെന്ന്. പിന്നെ നമ്മൾ പോയിട്ട് അദ്ദേഹത്തിനോട് എന്ത് പറയാനാണ്. എന്തെങ്കിലും വിവരക്കേട് ആയിരിക്കുമോ എന്നൊരു ഭയം ഉണ്ടായിരുന്നു.’ അജു വർഗീസ് പറഞ്ഞു.
അതേസമയം, നടന്റേതായി തിയേറ്ററിൽ ഏതാണ് ഇരിക്കുന്ന ചിത്രം വാഴ 2 ആണ്.