
മമ്മൂട്ടിയും സണ്ണി ലിയോണും മധുര രാജയുടെ സെറ്റില്‍ ഒപ്പമിരിക്കുന്ന ചിത്രം കഴിഞ്ഞ ദിവസം സാമൂഹിക മാധ്യങ്ങളില്‍ ഏറെ ശ്രദ്ധ നേടിയിരുന്നു. വൈശാഖ് സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ ഒരു നൃത്തരംഗത്തിലാണ് സണ്ണി അഭിനയിക്കുന്നത്.
എന്നാല്‍ ഈ ചിത്രം സാമൂഹിക മാധ്യമങ്ങളിലൂടെ പങ്കുവെച്ച് വെട്ടിലായിരിക്കുകയാണ് നടന്‍ അജു വര്‍ഗീസ്. തന്റെ
സോഷ്യല്‍ മീഡിയ അക്കൗണ്ടുകളിലൂടെ അജു ഈ ചിത്രം പങ്കുവച്ചതോടെ മമ്മൂട്ടിക്കും സണ്ണിക്കുമെതിരേ സൈബര്‍ ആക്രമണം രൂക്ഷമായി. തുടര്‍ന്ന് ഫെയ്സ്ബുക്കില്‍ നിന്ന് അജു ചിത്രം നീക്കം ചെയ്തു.
അക്ക വിത്ത് ഇക്ക എന്ന അടികുറിപ്പോടുകൂടിയാണ് അജു ചിത്രം പങ്കുവച്ചത്. ഇതിന് തൊട്ടുപിന്നാലെ സണ്ണിയെയും മമ്മൂട്ടിയെയും അധിക്ഷേപിക്കുന്ന തരത്തിലുള്ള കമന്റുകളുമായി ഒട്ടനവധി പേര്‍ രംഗത്ത് എത്തി. വ്യാജ ഐഡികളില്‍ നിന്നാണ് ഭൂരിഭാഗം കമന്റുകളും വന്നത്. ഒരു വിഭാഗം ആളുകള്‍ സ്ത്രീവിരുദ്ധമായ പരാമര്‍ശങ്ങളുമായി രംഗത്തെത്തി. തുടര്‍ന്ന അജു ചിത്രം ഫെയ്സ്ബുക്കില്‍ നിന്ന് നീക്കം ചെയ്യുകയായിരുന്നു.
2010 ല്‍ പുറത്തിറങ്ങിയ പോക്കിരിരാജയുടെ രണ്ടാംഭാഗമാണ് മധുരരാജ. സിനിമയുടെ ചിത്രീകരണത്തിനായി കഴിഞ്ഞ ആഴ്ച സണ്ണി കൊച്ചിയില്‍ എത്തിയിരുന്നു. സണ്ണി ആദ്യമായി അഭിനയിക്കുന്ന മലയാള സിനിമയുടെ ചിത്രീകരണം ഫെബ്രുവരിയില്‍ തുടങ്ങാനിരിക്കുകയാണ്. രംഗീല എന്ന പേരിട്ടിരിക്കുന്ന ഈ ചിത്രം സംവിധാനം ചെയ്യുന്നത് സന്തോഷ് നായരാണ്. ബ്ലാക്ക് വാട്ടര്‍ സ്റ്റുഡിയോസിന്റെ ബാനറില്‍ ജയലാല്‍ മേനോനാണ് ചിത്രം നിര്‍മിക്കുന്നത്.