പൂര്‍ണമായും 3 ഡി യില്‍ ഒരുങ്ങുന്ന പാന്‍ ഇന്ത്യന്‍ മലയാള സിനിമയാണ് എ ആര്‍ എം അഥവാ അജയന്റെ രണ്ടാം മോഷണം. ടോവിനോ തോമസ് നായകനാകുന്ന ചിത്രം 3 കാലഘട്ടങ്ങളിലൂടെ സഞ്ചരിക്കുന്ന ഒരു ഫാന്റസി സിനിമയാണ്. ട്രിപ്പിള്‍ റോളിലാണ് ടോവിനോ ചിത്രത്തില്‍ അഭിനയിക്കുന്നത്. കൃതി ഷെട്ടി, സുരഭി, ഐശ്വര്യ രാജേഷ് എന്നിവരാണ് ചിത്രത്തിലെ നായികമാര്‍. ചിത്രത്തിന്റെ ഷൂട്ടിംഗ് അടുത്തിടെ അവസാനിച്ചിരുന്നു.
നൂറ്റി പതിനെട്ടു ദിവസം നീണ്ട ഷൂട്ടാണ് പാക്ക് അപ് ആയത്. ചിത്രത്തിന്റെ സംവിധായകന്‍ ജിതിന്‍ ലാല്‍ ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ കുറിച്ച വാക്കുകള്‍ ഇപ്പോള്‍ ശ്രദ്ധേയമാകുകയാണ്. അദ്ദേഹത്തിന്റെ വാക്കുകള്‍ ഇങ്ങനെ.’പാക്കപ്പ് ! 118 ദിവസങ്ങള്‍,, അജയന്റെ രണ്ടാം മോഷണം പൂര്‍ത്തിയായിരിക്കുന്നു,,, അഞ്ച് വര്‍ഷത്തിലധികമായി ഈ സിനിമ യാഥാര്‍ത്ഥ്യമാക്കുന്നതിനായി പിന്നിട്ട നാള്‍വഴികളും പ്രതിസന്ധികളും തന്നെയാണ് ഈ സിനിമയുടെ കരുത്തെന്ന് വിശ്വസിക്കുന്നു. സിനിമ ചെയ്യാന്‍ എന്താണ് യോഗ്യതയെന്ന് ചോദിച്ചവരും, പരിഹസിച്ചവരും നല്‍കിയത് കരുത്തു തന്നെയാണ്. ഒക്ടോബര്‍ 11 ന് തുടങ്ങി 125 ദിവസം പ്ലാന്‍ ചെയ്ത ഷൂട്ടിംഗ് ഇന്ന് മാര്‍ച്ച് 11ന് 118 ദിവസം കൊണ്ട് പൂര്‍ത്തിയാക്കുമ്പോള്‍ കടപ്പാട് ഒരുപാട് പേരോടുണ്ട്. സിനിമ ചെയ്യണമെന്ന ആഗ്രഹത്തിനൊപ്പം എല്ലാ പ്രതിസന്ധികളിലും കൂടെ നിന്ന കുടുംബത്തിന് നന്ദി,, എന്നെ വിശ്വസിച്ച ടൊവിക്ക് നന്ദി,, പ്രിയപ്പെട്ട സുജിത്തേട്ടന് നന്ദി,, ഹൃദയം നല്‍കി എന്റെ സിനിമയെ ക്യാമറയില്‍ പകര്‍ത്തിയ ജോമോന്‍ ചേട്ടന്‍, നായികമാരായ കൃതി ഷെട്ടി, ഐശ്വര്യ രാജേഷ് , സുരഭി നന്ദി … എഡിറ്റ് ചെയ്യാത്ത സ്‌നേഹത്തിന് ഷമീര്‍ക്ക, കൂടെ നിന്നതിന് ദീപു,, പുതിയ സംഗീത പരീക്ഷണങ്ങള്‍ തയ്യാറായി കൂടെ നില്‍ക്കുന്ന ദിബു , സിനിമയ്ക്ക് ജീവനേകിയ സെറ്റുകള്‍ നല്‍കിയതിന് ഗോകുലേട്ടന്‍, കോസ്‌റ്യൂം ഡിസൈന്‍ ചെയ്ത പ്രവീണേട്ടാ ,, മേക്കപ്പ് റൊണെക്സ് എട്ടാ നന്ദി വലിയ മുതല്‍മുടക്ക് ആവശ്യമായ എന്റെ സിനിമയെ വിശ്വസിച്ച് നിര്‍മ്മിക്കാന്‍ തയ്യാറായ സഖറിയ തോമസ് സാര്‍, ലിസ്റ്റില്‍ സ്റ്റീഫന്‍ നന്ദി ഡോ: വിനീത്, പ്രിന്‍സ് പോള്‍, ശ്രീജിത്ത് രാമചന്ദ്രന്‍ , ജിജോ നന്ദി! ഞാന്‍ ഗുരുസ്ഥാനങ്ങളില്‍ കാണുന്ന വിമലേട്ടന്‍, ബേസില്‍ ബ്രോ ,പ്രവീണ്‍ ഏട്ടാ നന്ദി എന്റെ സിനിമയുമായി സഹകരിച്ച എല്ലാ നടീ നടന്‍മാര്‍ക്കും നന്ദി മഴയും വെയിലും തണുപ്പും നിറഞ്ഞ പ്രതികൂല കാലവസ്ഥയില്‍ സിനിമ പൂര്‍ത്തിയാക്കാന്‍ രാപ്പകലില്ലാതെ പ്രയത്‌നിച്ച എന്റെ ഡയറക്ഷന്‍ ടീമംഗങ്ങള്‍ ശ്രീലാലേട്ടന്‍, ദിപിലേട്ടന്‍, ശരത്, ശ്രീജിത്ത്, ഷിനോജ്, ഭരത് , അരവിന്ദ്, ഫയാസ്, ആസിഫ്, ആദര്‍ശ് നന്ദി വിലയേറിയ അഭിപ്രായങ്ങള്‍ തന്ന് എന്നും കൂടെ നിന്ന അപ്പു ഭട്ടതിരി, ക്രിസ്റ്റി .. നന്ദി, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ പ്രിന്‍സ് റാഫേല്‍ ടീമംഗങ്ങളായ റഫീഖ്, അപ്പു, ജസ്റ്റിന്‍ മറ്റ് പ്രൊഡക്ഷന്‍ ടീമംഗങ്ങള്‍, ഭക്ഷണവും വെള്ളവും മുറതെറ്റാതെ തന്ന ചേട്ടന്മാര്‍ നന്ദി, ആക്ഷന്‍ കൊറിയോഗ്രാഫി മാസ്റ്റേഴ്‌സ് & ടീമംഗങ്ങള്‍, ക്യാമറ യൂണിറ്റ് സുദേവ്, അനീഷേട്ടന്‍ & മറ്റ് ടീം അംഗങ്ങള്‍, ആര്‍ട് ടീം അംഗങ്ങള്‍, സ്‌പോട്ട് എഡിറ്റര്‍ അലന്‍, കോസ്റ്ററ്യൂം,മെയ്ക്കപ്പ് ടീമംഗങ്ങള്‍, സമയാസമയം യാത്രാ സൗകര്യം ഒരുക്കിത്തന്ന ഡ്രൈവമാര്‍, ശ്രീ. ശിവന്‍ ഗുരിക്കള്‍ & ടീം സി വി എന്‍ കളരി സംഘം കൊല്ലം, ജൂനിയര്‍ ആര്‍ടിസ്റ്റുകള്‍, കോ ഓര്‍ഡിനേറ്റര്‍മാര്‍ എല്ലാവരോടും നന്ദി സിനിമയുടെ പ്രീ വിഷ്വലൈസേഷന്‍ നിര്‍വ്വഹിച്ച ടീം, പോസ്റ്റര്‍ ഡിസൈന്‍ യെല്ലോ ടൂത്ത് അനീഷേട്ടന്‍ നന്ദി, സ്റ്റോറി ബോര്‍ഡ് ചെയ്ത മനോഹരന്‍ ചിന്നസ്വാമി, കാരക്ടര്‍ സ്‌കെച്ച് ചെയ്ത ആനന്ദ് പദ്മന്‍,, പിന്നെ പറയാന്‍ വിട്ടുപോയ എല്ലാ നല്ല ഹൃദയങ്ങള്‍ക്കും പ്രിയ സുഹൃത്തുക്കള്‍ക്കും നന്ദി സിനിമയ്ക്ക് ജീവന്‍ നല്‍കിയ അരിയിട്ട പാറയെന്ന ദൈവ ഭൂമിയിലെ ഓരോ പ്രദേശ നിവാസികള്‍ക്കും ഹൃദയത്തിന്റെ ഭാഷയില്‍ നന്ദി കുട്ടികള്‍ മുതല്‍ പ്രായമായവര്‍ വരെയുള്ള എല്ലാവരേയും തൃപ്തിപ്പെടുത്തുന്ന എന്റര്‍ടെയിനര്‍ എന്ന നിലയില്‍ സിനിമ ഒരുക്കാനാണ് ശ്രമിച്ചിട്ടുള്ളത്. വി എഫ് എക്‌സ്, ത്രീഡി, സൗണ്ട് തുടങ്ങിയ മേഖലകളില്‍ ഏറ്റവും നൂതനമായ പരീക്ഷണങ്ങള്‍ ആവശ്യപ്പെടുന്ന സിനിമയായതിനാല്‍ ഇനിയും സിനിമയുടെ പൂര്‍ണ്ണതയ്ക്കായി ഏറെ പ്രയത്‌നിക്കേണ്ടതുണ്ട് എന്നറിയാം. കാലം കരുതി വെച്ച നിഗൂഡതകള്‍ അകമ്പടിയേറ്റുന്ന ചീയോതിക്കാവിലെ മായ കാഴ്ച്ചകളുടെ ടീസര്‍ ഉടന്‍ നിങ്ങളിലേക്കെത്തും,, തുടര്‍ന്നും എല്ലാവരുടേയും സഹകരണവും സ്‌നേഹവും പ്രാര്‍ത്ഥനകളും പ്രതീക്ഷിച്ച് കൊണ്ട് എന്ന് ജിതിന്‍ ലാല്‍’
അറുപതു കോടി രൂപയാണ് ചിത്രത്തിന്റെ മുതല്‍ മുടക്ക്.യുജിഎം പ്രൊഡക്ഷന്‍സ്, മാജിക് ഫ്രയിംസ് എന്നീ ബാനറുകളില്‍ ഡോ.സക്കറിയ തോമസ്, ലിസ്റ്റിന്‍ സ്റ്റീഫന്‍ എന്നിവര്‍ ചേര്‍ന്ന് നിര്‍മ്മിക്കുന്ന സിനിമ പൂര്‍ണമായും 3 ഡി യിലാണ് ഒരുങ്ങുന്നത്.മണിയന്‍, അജയന്‍, കുഞ്ഞികേളു എന്നീ വ്യത്യസ്തമായ മൂന്ന് കഥാപാത്രങ്ങളെയാണ് ടൊവിനോ ചിത്രത്തില്‍ അവതരിപ്പിക്കുന്നത്. ആദ്യ അപ്‌ഡേറ്റുകള്‍ മുതല്‍ പാന്‍ ഇന്ത്യാ ലെവലില്‍ വന്‍ ശ്രദ്ധയാണ് ചിത്രത്തിനു ലഭിച്ചിട്ടുള്ളത്.കൃതി ഷെട്ടി, ഐശ്വര്യ രാജേഷ്, സുരഭി ലക്ഷ്മി എന്നിവരാണ് നായികമാര്‍. ബേസില്‍ ജോസഫ്, ജഗദീഷ്, ഹരീഷ് ഉത്തമന്‍, അജു വര്‍ഗ്ഗീസ്, ശിവജിത്ത് പത്മനാഭന്‍, റോഹിണി എന്നിവരും പ്രധാന വേഷങ്ങളില്‍ എത്തുന്ന ചിത്രത്തിന്റെ സംഗീത സംവിധാനം നിര്‍വ്വഹിക്കുന്നത് തമിഴിലെ ഹിറ്റ് മ്യൂസിക് ഡയറക്ടര്‍ ദിപു നൈനാന്‍ തോമസാണ്. കോ പ്രൊഡ്യൂസര്‍ – ജിജോ കവനാല്‍, ശ്രീജിത്ത് രാമചന്ദ്രന്‍, പ്രിന്‍സ് പോള്‍; എക്‌സിക്യൂട്ടീവ് പ്രൊഡ്യൂസര്‍ – ഡോക്ടര്‍ വിനീത് എം ബി; ഛായാഗ്രഹണം – ജോമോന്‍ ടി ജോണ്‍; പ്രൊജക്റ്റ് ഡിസൈനര്‍ – ബാദുഷ ഐന്‍ എം; പ്രൊഡക്ഷന്‍ ഡിസൈനര്‍ – ഗോകുല്‍ ദാസ്; പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ – പ്രിന്‍സ് റാഫെല്‍; കോസ്റ്റും ഡിസൈനര്‍ – പ്രവീണ്‍ വര്‍മ്മ; മേക്കപ്പ് – റോണെക്‌സ് സേവിയര്‍; എഡിറ്റിംഗ് – ഷമീര്‍ മുഹമ്മദ്; സ്റ്റീരിയോസ്‌കോപിക് 3ഉ കണ്‍വര്‍ഷന്‍ – റെയ്‌സ് 3ഉ; കളറിസ്റ്റ് – ഗ്ലെന്‍ കാസ്റ്റിന്‍ഹോ; സ്റ്റണ്ട്‌സ് – വിക്രം മോര്‍, ഫിനിക്‌സ് പ്രഭു; പി ആര്‍ ആന്‍ഡ് മാര്‍ക്കറ്റിങ് ഹെഡ് – വൈശാഖ് സി വടക്കേവീട്; മാര്‍ക്കറ്റിങ് ഡിസൈന്‍ – പപ്പറ്റ് മീഡിയ; വാര്‍ത്താ പ്രചരണം – ജിനു അനില്‍കുമാര്‍, പി.ശിവപ്രസാദ്; സ്റ്റില്‍സ്: ബിജിത്ത് ധര്‍മ്മടം; ഡിസൈന്‍: യെല്ലോടൂത്ത് എന്നിവരാണ് മറ്റ് അണിയറ പ്രവര്‍ത്തകര്‍.