
മഴയത്ത് തെരുവോരത്ത് കിടന്നുറങ്ങുന്ന ഒരുകൂട്ടം മനുഷ്യർക്ക് പുതപ്പ് നല്‍കി മാതൃകയായി നടി ഐശ്വര്യ രാജേഷ്. കിടന്ന് ഉറങ്ങുന്നവരെ ഉണർത്താതെ അവരുടെ ദേഹത്ത് പുതപ്പ് പുതപ്പിക്കുന്ന ഐശ്വര്യയുടെ വീഡിയോ സമൂഹ മാധ്യമങ്ങളിൽ വൈറലാണ്. നടി തന്നെയാണ് ഈ വീഡിയോ പങ്കുവെച്ചിരിക്കുന്നത്. ഒപ്പം ഹൃദയാകരമായ ഒരു കുറിപ്പും പങ്കുവെച്ചിട്ടുണ്ട്.
“കഴിഞ്ഞ ദിവസം ഞാൻ തെരവിലൂടെ നടക്കുകയും അവിടെ ജീവിക്കുന്ന മനുഷ്യരുമായി സംസാരിക്കുകയും ചെയ്തു. നിസഹായരായ മനുഷ്യർ, സ്ത്രീകൾ, കുഞ്ഞുങ്ങൾ, പ്രായമായവർ. ആ കാഴ്ച ഹൃദയഭേദമായിരുന്നു. നൂറു രൂപയുടെ ഒരു പുതപ്പ് നമുക്ക് എല്ലാവർക്കും വാങ്ങാൻ കഴിയുന്നതാണ്. അതിനു രണ്ടാമതൊരു ചിന്തയുടെ ആവശ്യം ഇല്ല. ആകാശം മേൽകൂരയാക്കി തണുത്ത് വിറച്ച് കൊതുക് കടി ഏറ്റു കിടക്കുന്ന ആ മനുഷ്യർക്ക് നമുക്ക് ഒന്നിച്ചു ചൂടേകാം”. ഐശ്വര്യ രാജേഷ് കുറിച്ചു.
തമിഴിനും തെലുങ്കിനും പുറമെ മലയാളത്തിലും ഹിന്ദിയിലും സ്ഥാനം പിടിച്ച അഭിനേത്രിയാണ് ഐശ്വര്യ രാജേഷ്. തെലുങ്കിൽ റിലീസിനെത്തിയ ‘സംക്രാന്തികി വസ്തുനം’ എന്ന ചിത്രത്തിലാണ് ഐശ്വര്യ രാജേഷ് അവസാനമായി അഭിനയിച്ചത്. കാക്ക മുട്ടൈ, കനാ, റമ്മി, വട ചെന്നൈ തുടങ്ങിയ ചിത്രങ്ങളിലെ പ്രകടനങ്ങള്‍ക്ക് ഐശ്വര്യ രാജേഷിന് പ്രശംസ ലഭിച്ചിരുന്നു. ദുൽഖറിന്റെ നായികയായി ജോമോന്റെ സുവിശേഷങ്ങൾ എന്ന ചിത്രത്തിലൂടെയാണ് ഐശ്വര്യ മലയാളത്തിൽ അരങ്ങേറ്റം കുറിച്ചത്.