ഐശ്വര്യ ലക്ഷ്മിയുടെ ‘അര്‍ച്ചന 31 നോട്ട് ഔട്ട് ‘ ഫസ്റ്റ് ലുക്ക്

നടി ഐശ്വര്യ ലക്ഷ്മി നായികയായെത്തുന്ന പുതിയ ചിത്രം പ്രഖ്യാപിച്ചു.’അര്‍ച്ചന 31 നോട്ട് ഔട്ട്’ എന്നാണ്ചിത്രത്തിന് പേരിട്ടിരിക്കുന്നത്.അഖില്‍ അനില്‍ കുമാര്‍ ആണ് സംവിധാനം.അഖിലിന്റെ ആദ്യത്തെ സിനിമയാണിത്‌ .മാര്‍ട്ടിന്‍ പ്രക്കാട്ട് ഫിലിംസ് ബാനറില്‍ മാര്‍ട്ടിന്‍ പ്രക്കാട്ട്,സിബി ചാവറ,രഞ്ജിത് നായര്‍ എന്നിവര്‍ ചേര്‍ന്നാണ് നിര്‍മ്മാണം.നായിക പ്രാധാന്യമുള്ള ചിത്രം കൂടിയാണിത്.