കോലമാവ് കോകില, ഇമൈക്ക നൊടികള്‍, വിശ്വാസം എന്നീ ചിത്രങ്ങള്‍ക്ക് ശേഷം ലേഡി സൂപ്പര്‍സ്റ്റാര്‍ നയന്‍താര വീണ്ടുമൊരു ത്രില്ലറുമായി പ്രേക്ഷകര്‍ക്ക് മുന്നിലെത്തുകയാണ്. നയന്‍സ് തന്നെ നായികയായി എത്തുന്ന പുതിയ ചിത്രമായ ‘ഐറ’യുടെ ഒഫീഷ്യല്‍ ട്രെയ്‌ലര്‍ തരുന്ന സൂചനകള്‍ അങ്ങനെയാണ്. കരിയറില്‍ ആദ്യമായി നയന്‍ ഇരട്ട വേഷത്തിലെത്തുന്നുവെന്ന ചിത്രത്തില്‍ വളരെ കൗതുകകരമായ ഒരു കഥ തന്നെയാണ് പ്രേക്ഷകര്‍ക്ക് സമ്മാനിക്കാനിരിക്കുന്നതെന്ന് ട്രെയ്‌ലര്‍ സൂചിപ്പിക്കുന്നു. ഒരേ സമയം തമിഴിലും തെലുങ്കിലുമായി ചിത്രീകരിക്കുന്ന ഐറ സംവിധാനം ചെയ്യുന്നത് സര്‍ജുന്‍ കെ.എം ആണ്. കെ.ജെ.ആര്‍ സ്റ്റുഡിയോസിന്റെ ബാനറില്‍ കൊട്ടപ്പാടി ജെ രാജേഷാണ് ചിത്രം നിര്‍മ്മിക്കുന്നത്. കെജെആര്‍ സ്റ്റുഡിയോസിന്റെ മൂന്നാമത് ചിത്രമാണ് ഐറ. ലക്ഷ്മി, മാ തുടങ്ങിയ ഷോര്‍ട്ട് ഫിലിമുകളിലൂടെ ശ്രദ്ധേയനാണ് സര്‍ജുന്‍.
നയന്‍താരയ്ക്ക് പുറമെ കലൈയരശന്‍, യോഗി ബാബു എന്നിവരും ചിത്രത്തില്‍ പ്രധാന വേഷത്തില്‍ എത്തുന്നുണ്ട്. മലയാളി താരം കുളപ്പുള്ളി ലീലയും ശ്രദ്ധേയമായ കഥാപാത്രമായി ചിത്രത്തിലെത്തുന്നുണ്ട്.
ട്രെയ്‌ലര്‍ കാണാം..