അഹാന കൃഷ്ണയ്ക്ക് കോവിഡ്

നടി അഹാന കൃഷ്ണ കുമാറിന് കോവിഡ് 19. ഇന്‍സ്റ്റഗ്രാം സ്‌റ്റോറിയിലൂടെ താരം തന്നെയാണ് രോഗം സ്ഥിരീകരിച്ച വിവരം അറിയിച്ചത്. കുറച്ച് ദിവസങ്ങള്‍ക്ക് മുന്‍പാണ് കോവിഡ് പരിശോധന നടത്തിയതെന്നും അന്നു മുതല്‍ സമ്പര്‍ക്കവിലക്കില്‍ തുടരുകയാണെന്നും അഹാന പറഞ്ഞു.

കുറച്ച് ദിവസം മുന്‍പ് കോവിഡ് പോസിറ്റീവായി. അതിന് ശേഷം ഏകാന്തതയില്‍, താന്‍ തന്റെ തന്നെ സാന്നിധ്യം ആസ്വദിക്കുന്നു. കഴിഞ്ഞ രണ്ടു ദിവസത്തില്‍ ആരോഗ്യ നില മെച്ചപ്പെട്ടു. വൈകാതെ കോവിഡ് നെഗറ്റീവാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. അഹാന ഇന്‍സ്റ്റഗ്രാമില്‍ കുറിച്ചു.