നാനി നായകനായി വിവേക് ആത്രേയ സംവിധാനം ചെയുന്ന ‘അന്റെ സുന്ദരനികി’യുടെ ടീസര്‍ പുറത്തിറങ്ങി. നസ്രിയ നസീമാണ് നായിക. നസ്രിയയുടെ ടോളിവുഡ് അരങ്ങേറ്റമെന്ന പ്രത്യേകതയും സിനിമയ്ക്കുണ്ട്. റൊമാന്റിക് കോമഡി വിഭാഗത്തില്‍ വരുന്ന ചിത്രം ഒരു ഫാമിലി എന്റര്ടെയ്നര് കൂടിയാണ്.
സുന്ദര്‍ എന്ന ബ്രാഹ്മണ യുവാവായാണ് നാനി അഭിനയിക്കുന്നത്. ലീലയെന്നാണ് നസ്രിയയുടെ കഥാപാത്രത്തിന്റെ പേര്. രണ്ട് മതത്തിന്റെ ഭാഗമായ സുന്ദറും ലീലയും പ്രണയിക്കുന്നതും തുടര്‍ന്നുണ്ടാകുന്ന പ്രശ്നങ്ങളുമാണ് സിനിമ ചര്‍ച്ച ചെയ്യുന്നത്. തന്റെ ആദ്യ രണ്ട് സിനിമകളും പോലെ തന്നെ ഹ്യൂമര്‍ സ്വഭാവത്തില്‍ തന്നെയാണ് ‘അന്റെ സുന്ദരനിക്കി’യും സംവിധായകന് വിവേക് ആത്രേയ ഒരുക്കിയിരിക്കുന്നത്. മൈത്രി മൂവിയെ മേക്കേഴ്സ് നിര്‍മിക്കുന്ന ചിത്രം ജൂണ്‍ 10നാണ് തിയേറ്ററുകളിലെത്തുന്നത്. തെലുങ്കിന് പുറമെ തമിഴില്‍ ‘ആടാടെ സുന്ദരാ’ എന്ന പേരിലും മലയാളത്തില്‍ ‘ആഹാ സുന്ദരാ’ എന്ന പേരിലും ഒരേ സമയം റിലീസ് ചെയ്യുന്നുണ്ട്.
നദിയ മൊയ്തു, ഹര്ഷവര്ധന്, രാഹുല്‍ രാമകൃഷ്ണ തുടങ്ങിയവരാണ് മറ്റ് അഭിനേതാക്കള്‍. നികേത് ബൊമ്മിയാണ് ചിത്രത്തിന്റെ ഛായാഗ്രഹണം നിര്‍വ്വഹിക്കുന്നത്. എഡിറ്റിംഗ് രവിതേജ ഗിരിജലയാണ്. വിവേക് സാഗറിന്റെ സംഗീതവും ടീസറിന്റെ ഹൈലൈറ്റാണ്.
നസ്രിയ പ്രധാന കഥാപാത്രമായെത്തിയ ട്രാന്‍സ്, മണിയറയിലെ അശോകന് എന്നീ ചിത്രങ്ങളാണ് താരത്തിന്റെ മലയാളത്തില്‍ അടുത്തിടെ റിലീസായ ചിത്രങ്ങള്‍. ഫഹദ് നായകനായെത്തിയ ചിത്രമായിരുന്നു ട്രാന്‍സ്. അന്‍വര്‍ റഷീദായിരുന്നു ചിത്രത്തിന്റെ സംവിധാകന്.അന്‍വര്‍ റഷീദ് എന്റര്ടെയിന്മെന്റ്സ് നിര്‍മ്മിക്കുന്ന ഈ ചലച്ചിത്രത്തില്‍ ഫഹദ് ഫാസില്‍, നസ്രിയ നസീം, സൗബിന് സാഹിര്‍, വിനായകന്, ഗൗതം മേനോന് എന്നിവരാണ് കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിച്ച ചിത്രമായിരുന്നു ട്രാന്‍സ്.അമല്‍ നീരദ് ഛായാഗ്രഹണം നിര്‍വ്വഹിച്ച ചിത്രത്തില്‍ സംഗീത സംവിധായകന് റെക്സ് വിജയന്റെ സഹോദരനായ ജാക്സണ് വിജയനാണ് സംഗീതം നല്‍കിയിരിക്കുന്നത്. ഒപ്പം വിന്‍സന്റ് വടക്കന്‍ തിരക്കഥാകൃത്തായും റസൂല്‍ പൂക്കുട്ടി ശബ്ദസംവിധായകനായും പ്രവര്‍ത്തിച്ചിട്ടുണ്ട്.
ജേക്കബ് ഗ്രിഗറി നായകനായെത്തില ചിത്രമായിരുന്നു മണിയറയിലെ അശോകന്.