
വില്ലൻ വേഷങ്ങളിൽ നിന്ന് കോമഡി വേഷങ്ങളിലേക്ക് വന്നപ്പോൾ ജീവിതത്തിലുണ്ടായ മാറ്റങ്ങളെ കുറിച്ച് തുറന്നു സംസാരിച്ച് നടൻ സുരേഷ് കൃഷ്ണ.”ഓരോ ദിവസവും ആരെങ്കിലുമൊക്കെ തന്റെ പഴയ സിനിമകളിലെ സീനുകള്‍ കുത്തിപ്പൊക്കി പോസ്റ്റ് ചെയ്യാറുണ്ടെന്നും സ്വസ്ഥത പോയെന്നും അദ്ദേഹം പറഞ്ഞു”. മുമ്പ് ചെയ്ത സിനിമകളിലെ വേഷങ്ങൾ കാരണം കണ്‍വീന്‍സിങ് സ്റ്റാര്‍ എന്ന ടാഗും സുരേഷ് കൃഷ്ണയ്ക്ക് ലഭിച്ചിരുന്നു. റെഡ് എഫ് എമ്മിന് നൽകിയ അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
‘ഞാന്‍ എല്ലാവരുടെയും മുന്നില്‍ നല്ലവനായി തന്നെ നിലനില്‍ക്കുകയായിരുന്നു. അപ്പോഴാണ് ഈ കണ്‍വിന്‍സിങ് സ്റ്റാര്‍ ട്രോളുകള്‍ ഫേമസായത്.
ഈ ടാഗ് വന്നതിന് ശേഷം എന്റെ സ്വസ്ഥത പോയി. അതുവരെ സേഫായിട്ട് നിന്ന ആളായിരുന്നു ഞാന്‍. ഇപ്പോള്‍, എന്റെ ഓരോ സിനിമയിലും ഞാന്‍ പോലുമറിയാതെ ചെയ്ത ഇങ്ങനത്തെ കാര്യങ്ങള്‍ പെട്ടെന്ന് ലോകം മൊത്തം അറിഞ്ഞു,’ എന്റെ മക്കളുണ്ടാകുന്നതിന് മുമ്പ് ഞാന്‍ ചെയ്തുവെച്ച സിനിമകളായിരുന്നു അതൊക്കെ. എന്റെ മക്കള്‍ ഇതൊക്കെ കണ്ടിട്ട് ‘അച്ഛന്‍ ഇതൊക്കെ ചെയ്തിട്ടുണ്ടല്ലേ’ എന്ന് ചോദിക്കും. സുരേഷ് കൃഷ്ണ പറഞ്ഞു.