“ആടിന്റെ ആദ്യ ഭാഗം എനിക്ക് വർക്കായിരുന്നില്ല”; ജയസൂര്യ

','

' ); } ?>

ആടിന്റെ ആദ്യ ഭാഗം തനിക്ക് വർക്ക് ആവാതെ പോയ സിനിമയായിരുന്നുവെന്ന് നടൻ ജയസൂര്യ. ആദ്യ ഭാഗത്തിന് സമീപിച്ചപ്പോൾ അത് തനിക്ക് ചെയ്യേണ്ട സിനിമ ആയിട്ട് തോന്നുന്നില്ല എന്ന് പറഞ്ഞ് ഒഴിവാക്കുകയായിരുന്നുവെന്നും ജയസൂര്യ പറഞ്ഞു. റെഡ് എഫ് എമ്മിന് നൽകിയ അഭിമുഖത്തി സംസാരിക്കുകയായിരുന്നു അദ്ദേഹം.

“സാന്ദ്രയാണ് എന്നെ ആദ്യം ആടിലേക്ക് വിളിക്കുന്നത്. അന്ന് അവരും കൂടെ ഉണ്ടായിരുന്നു ആ കമ്പനിയിൽ. ഞാൻ കാര്യങ്ങൾ സംസാരിച്ചു, സ്ക്രിപ്റ്റ് വായിച്ചപ്പോൾ എനിക്ക് ആദ്യം വർക്ക് ആയില്ല. എന്റെ ക്യാരക്ടറിന്റെ പരിപാടികൾ എനിക്ക് കിട്ടിയില്ല. എനിക്ക് ചെയ്യേണ്ട സിനിമ ആയിട്ട് ഇത് തോന്നുന്നില്ല എന്ന് പറഞ്ഞു കൊണ്ട് ഞാൻ അത് വിട്ടു.

പക്ഷെ കുറെ നാളുകൾക്ക് ശേഷം റീ വർക്ക് ചെയ്യാം എന്ന് പറഞ്ഞു കൊണ്ട് വീണ്ടും അവർ വന്നു. ഞാൻ പിന്നീട് മിഥുനും ആയി ഇരുന്നു, എനിക്ക് പാപ്പാനെ റിസീവ് ചെയ്യാൻ പറ്റിയിരുന്നില്ല. ഒരു ക്യാക്ടർ ആയി വന്ന ശേഷമാണ് ഇനി കുഴപ്പം ഇല്ല എന്ന് പറഞ്ഞു കൊണ്ട് സിനിമയിലേക്ക് ഇൻ ആകുന്നത്.” ജയസൂര്യ പറഞ്ഞു.

“അതിന് മുൻപ് ഞാൻ അത്ര കൺവിൻസിങ് ആയിരുന്നില്ല. ചില സിനിമകൾ വരുമ്പോൾ കഥാപത്രം ഉണ്ടാകും, പക്ഷെ അതിന്റെ ബാക് സ്റ്റോറി കൃത്യമായി കിട്ടിയില്ലെങ്കിൽ ആ കഥാപാത്രത്തെ ഉൾകൊള്ളാൻ പ്രയാസമായിരിക്കും. സംവിധായകനും തിരക്കഥാകൃത്തും നടനും ഉദ്ദേശിക്കുന്നത് ഒരു വഴിയ്ക്ക് പോയാൽ അത് നന്നായി വരുകയുള്ളു. അങ്ങനെ ഒരു മീറ്റിംഗ് ആടിന് ഉണ്ടായിട്ടുണ്ട്.” ജയസൂര്യ കൂട്ടിച്ചേർത്തു.

ജയസൂര്യയെ നായകനാക്കി മിഥുൻ മാനുവൽ തോമസ് സംവിധാനം ചെയ്ത കോമഡി ചിത്രമായിരുന്നു ആട്. തിയേറ്ററിൽ വിജയമാകാതെ പോയ ചിത്രത്തിന്‌ ഡിജിറ്റൽ റിലീസിന് ശേഷം വലിയ ആരാധകരാണ് ഉണ്ടായത്. തുടർന്ന് സിനിമയ്‌ക്കൊരു രണ്ടാം ഭാഗവും സംഭവിച്ചു. ഇപ്പോഴിതാ സിനിമയുടെ മൂന്നാം ഭാഗത്തിനായുള്ള കാത്തിരിപ്പിലാണ് ആരാധകർ.

ഒരു എപിക്-ഫാന്റസി ചിത്രമായാകും ആട് 3 എന്ന് നേരത്തെ സംവിധായകൻ വെളിപ്പെടുത്തിയിരുന്നു. ഇതിനോട് ചേർന്ന് നിൽക്കുന്നതാണ് സിനിമയുടെ പോസ്റ്ററുകളും ഇപ്പോൾ ഇറങ്ങിയ ട്രെയ്‌ലറും. ട്രെയിലറിലെ ഡയലോഗുകളായും എഡിറ്റിംഗും കയ്യടി നേടുന്നുണ്ട്.

മിഥുൻ തന്നെയാണ് ആട് 3 യുടെ തിരക്കഥ ഒരുക്കുന്നത്. ഇന്ദ്രൻസ്, സൈജു കുറുപ്പ്, സണ്ണി വെയ്ൻ, വിനായകൻ, വിജയ് ബാബു തുടങ്ങിയവരാണ് സിനിമയിലെ മറ്റ്‌ പ്രധാന അഭിനേതാക്കൾ. ഫ്രൈഡേ ഫിലിം ഹൗസിൻ്റെ ബാനറിൽ വിജയ് ബാബു ആണ് ചിത്രം നിർമിക്കുന്നത്. സിനിമ അടുത്ത വർഷം മാർച്ച് 19 ന് റീലീസ് ചെയ്യുമെന്നാണ് അണിയറപ്രവർത്തകർ അറിയിച്ചിരിക്കുന്നത്.