പൂച്ചയെ കാണിച്ചാല്‍ വിശദീകരണം ചോദിക്കുന്നവര്‍ പുലിമുരുകന് സെന്‍സര്‍ നല്‍കിയത് എങ്ങനെ..?അടൂര്‍

ബിഗ് ബജറ്റ് സിനിമകള്‍ക്കെതിരെ രൂക്ഷവിമര്‍ശനവുമായി അടൂര്‍ ഗോപാലകൃഷ്ണന്‍. ആയിരം കോടിയുടെ സിനിമകള്‍ ആവശ്യമില്ലെന്നും അത്തരം സിനിമകള്‍ നിരോധിക്കണമെന്നും അദ്ദേഹം പറഞ്ഞു. ഒരു പ്രഭാഷണത്തിനിടെയാണ് വാണിജ്യ സിനിമകളെ അടൂര്‍ വിമര്‍ശിച്ചത്.

വാണിജ്യ സിനിമകള്‍ക്ക് വേണ്ടിയാണ് സെന്‍സര്‍ഷിപ്പ് നിലനില്‍ക്കുന്നത്, അത് നിരോധിക്കണമെന്നും സംവിധായകന്‍ ആവശ്യപ്പെട്ടു. സാധാരണ ചിത്രങ്ങള്‍ ചെയ്യുന്ന സംവിധായകരെയാണ് സെന്‍സര്‍ഷിപ്പ് ബാധിക്കുക. ഏതെങ്കിലും സീനില്‍ പൂച്ചയെ കാണിക്കുന്നതിനു പോലും വിശദീകരണം ചോദിക്കുന്നവര്‍ പുലിമുരുകന്‍ എന്ന പുലിയെ കൊല്ലുന്ന ചിത്രത്തിനു സെന്‍സര്‍ നല്‍കിയത് എങ്ങനെയാണെന്നു മനസിലാകുന്നില്ല. ഇതില്‍ സാമ്പത്തിക തിരിമറി നടന്നിട്ടുണ്ടാകുമെന്നും’ അടൂര്‍ പറഞ്ഞു.

സിനിമ എത്രമാത്രം യാഥാര്‍ത്ഥ്യത്തില്‍ നിന്ന് അകന്നിരിക്കുമോ അത്രയും സാമ്പത്തിക വിജയം നേടുമെന്നും ചെലവാകുന്ന തുകയും പടത്തിന്റെ മേന്മയും തമ്മില്‍ ഒരു ബന്ധവുമില്ലെന്നും അദ്ദേഹം വ്യക്തമാക്കി. സിനിമയിലെ സെന്‍സര്‍ഷിപ്പിനെതിരേയും അദ്ദേഹം സംസാരിച്ചു.