“അടിനാശം വെള്ളപ്പൊക്കം” ഒഫീഷ്യൽ ട്രെയിലർ പുറത്ത്

','

' ); } ?>

ഒരു കാലത്ത് ഈ മേഖലയെ അടക്കിഭരിച്ച മാഫിയാ തലവൻ. ഇയാളുടെ സാമ്രാജ്യം പിടിച്ചടക്കിക്കൊണ്ട് ഒരു പുത്തൻതാരകം അവതരിച്ചിരിക്കുന്നു. ഉന്നത പൊലീസ് ഉദ്യോഗസ്ഥൻ്റെ വേഷവിധാനത്തിൽ പ്രേംകുമാറിൻ്റെ ഈ വാക്കുകളിൽ നിന്നും നമുക്ക് ഒന്നു മനസ്സിലാക്കാം ഒരു മാഫിയാ തലവനും, അവർക്കു മേൽ മറ്റൊരു അവതാരവും ഉദയം ചെയ്തിരിക്കുന്നുവെന്ന്. ഇതിനോടനുബന്ധിച്ച് ക്യാമ്പസിന്റെ കൗതുകകരമായചില രംഗങ്ങളും,, ആണ്ടവനെ പുജിക്കുന്ന ഒരു സംഘത്തേയും കാണാം. വ്യത്യസ്ഥമായ നിരവധി മുഹൂർത്തങ്ങൾ. അടിനാശം വെള്ളപ്പൊക്കം എന്ന ചിത്രത്തിലെ ഇന്നു പുറത്തുവിട്ട ഒഫീഷ്യൽ ട്രയിലറിലെ രംഗങ്ങളാണിവ.

ഏ.ജെ. വർഗീസ് സംവിധാനം ചെയ്യുന്ന ചിത്രം ഡിസംബർ അഞ്ചിന് പ്രദർശനത്തിനെത്തുന്നതിൻ്റെ ഭാഗമായിട്ടാണ് ട്രയിലർ പുറത്തുവിട്ടിരിക്കുന്നത്.
നർമ്മവും, ഉദ്വേഗവും കോർത്തിണക്കി പ്രകാശനം ചെയ്ത ട്രയിലറിന് നവ മാധ്യമങ്ങളിൽ വലിയ സ്വീകാര്യതയാണു ലഭിച്ചിരിക്കുന്നത്.
ഫുൾ ഫൺത്രില്ലർ ജോണറിലാണ് ഈ ചിത്രത്തിൻ്റെ അവതരണം. മികച്ച വിജയങ്ങൾ നേടിയ അടി കപ്യാരേ കൂട്ടമണി , ഉറിയടി എന്നീ ചിത്രങ്ങൾക്കു ശേഷം ഏ. ജെ. വർഗീസ് സംവിധാനം ചെയ്യുന്ന ഈ ചിത്രം ഇതിനകം തന്നെ ചലച്ചിത്ര വൃത്തങ്ങളിൽ ഏറെ ശ്രദ്ധ നേടിയിരിക്കുന്നു.സൂര്യഭാരതി ക്രിയേഷൻസിൻ്റെ ബാനറിൽ മനോജ് കുമാർ കെ.പി.യാണ് ഈ ചിത്രം നിർമ്മിക്കുന്നത്. ആർ. ജയചന്ദ്രൻ, എസ്.ബി. മധു, താരാ അതിയാടത്ത്, എന്നിവരാണ് എക്സിക്കുട്ടീവ് പ്രൊഡ്യൂസേർസ്.

ഷൈൻ ടോം ചാക്കോ,, ബൈജു സന്തോഷ്, ബാബു ആൻ്റണി, അശോകൻ,മഞ്ജു പിള്ള, തമിഴ് നടൻ ജോൺ വിജയ്, പ്രശസ്ത യൂട്യൂബർ ജോൺ വെട്ടിയാർ എന്നിവരും വിനീത് മോഹൻ സജിത് അമ്പാട്ട്, അരുൺപ്രിൻസ്, എലിസബത്ത് ടോമി, രാജ് കിരൺ തോമസ്,,വിജയകൃഷ്ണൻ എം.ബി., എന്നീ പുതുമുഖങ്ങളും ഈ ചിത്രത്തിൽ പ്രധാന വേഷങ്ങളിൽ അഭിനയിക്കുന്നു. ചിത്രത്തിന്റെ നിർമ്മാണം പുരോഗമിക്കുകയാണ്.

സംവിധായകൻ എ.ജെ. വർഗീസിൻ്റേതാണു തിരക്കഥയും. മലയാള സിനിമയിൽ ഒരു പിടി മികച്ച ഗാനങ്ങൾ ഒരുക്കിയ സുരേഷ് പീറ്റേഴ്സ് വലിയൊരു ഇടവേളക്കു ശേഷം ഈ ചിത്രത്തിൻ്റെ സംഗീതമൊരുക്കുന്നു. ടിറ്റോ.പി. തങ്കച്ചൻ്റേതാണു ഗാനങ്ങൾ ‘ഛായാഗ്രഹണം – സൂരജ്. എസ്. ആനന്ദ്. എഡിറ്റിംഗ് – ലിജോ പോൾ കലാസംവിധാനം – ശ്യാം കാർത്തികേയൻ. മേക്കപ്പ് – അമൽ കുമാർ. കെ.സി. കോസ്റ്റ്യും – ഡിസൈൻ. സൂര്യാ ശേഖർ. സ്റ്റിൽസ് – റിഷാദ്. ചീഫ് അസ്സോസ്സിയേറ്റ് ഡയറക്ടർ – ഷഹദ് സി. പ്രൊജക്റ്റ് ഡിസൈൻ – സേതു അടൂർ. പ്രൊഡക്ഷൻ എക്സിക്യൂട്ടീവ്സ് – പൗലോസ് കുറു മുറ്റം, നജീർ നസീം, നിക്സൺകുട്ടിക്കാനം. പ്രൊഡക്ഷൻ കൺട്രോളർ – മുഹമ്മദ് സനൂപ്. വാഴൂർ ജോസ്.