“എന്റെ ഹണിമൂണും അവർ പ്ലാൻ ചെയ്യട്ടെ”; വിവാഹ വാർത്തകളിൽ പ്രതികരിച്ച് തൃഷ

','

' ); } ?>

സമൂഹ മാധ്യമങ്ങളിൽ പ്രചരിക്കുന്ന തന്റെ വിവാഹ വാർത്തകളിൽ പ്രതികരിച്ച് നടി തൃഷ കൃഷ്ണൻ. “തന്റെ ഹണിമൂൺ കൂടി അവർ പ്ലാൻ ചെയ്യാൻ വേണ്ടി താൻ കാത്തിരിക്കുകയാണെന്ന്” തൃഷ പറഞ്ഞു. തന്റെ ഇൻസ്റ്റാഗ്രാം പേജിൽ പങ്കുവെച്ച കുറിപ്പിലൂടെയായിരുന്നു താരത്തിന്റെ പ്രതികരണം.

‘മറ്റുള്ളവർ എൻ്റെ ജീവിതം എനിക്കുവേണ്ടി പ്ലാൻ ചെയ്യുന്നത് ഇഷ്‌ടമാണ്. അവർ എന്റെ ഹണിമൂൺ കൂടി പ്ലാൻ ചെയ്യാനായി കാത്തിരിക്കുകയാണ്’, തൃഷ കുറിച്ചു.

തൃഷ വിവാഹിതയാകാൻ ഒരുങ്ങുകയാണെന്നും, ചണ്ഡീഗഢില്‍നിന്നുള്ള വ്യവസായിയാണ് വരന്‍ എന്നുമായിരുന്നു വാർത്തകൾ. ഇരു കുടുംബങ്ങളും വിവാഹത്തിന് സമ്മതിച്ചുവെന്നും വാർത്തകളുണ്ടായിരുന്നു.’ശരിയായ’ വ്യക്തി വരുമ്പോൾ ‘ശരിയായ’ സമയത്ത് വിവാഹമുണ്ടാവുമെന്ന് നേരത്തെ തന്റെ വിവാഹവുമായി ബന്ധപ്പെട്ട ചോദ്യത്തോട് തൃഷ പ്രതികരിച്ചിരുന്നു. നേരത്തെ, വ്യവസായിയും നിർമാതാവുമായ വരുൺ മണിയനുമായി തൃഷയുടെ വിവാഹം ഉറപ്പിച്ചിരുന്നു. 2015-ലായിരുന്നു വിവാഹനിശ്ചയം. പിന്നീട് ബന്ധം ഉപേക്ഷിച്ചു. വിവാഹശേഷം തൃഷ അഭിനയം തുടരുന്നതുമായി ബന്ധപ്പെട്ട അഭിപ്രായവ്യത്യാസമാണ് ബന്ധം ഉപേക്ഷിക്കുന്നതിലേക്ക് നയിച്ചതെന്ന് റിപ്പോർട്ടുകൾ ഉണ്ടായിരുന്നു.