ചലച്ചിത്ര–സീരിയൽ നടി ശ്രീലക്ഷ്മി അന്തരിച്ചു


ചലച്ചിത്ര, സീരിയല്‍ നടി ശ്രീലക്ഷ്മി അന്തരിച്ചു. 38 വയസ്സായിരുന്നു. ഒട്ടേറെ സീരിയലുകളിലും സിനിമകളിലും ഷോര്‍ട്ട് ഫിലിമുകളിലും വേഷമിട്ടിട്ടുണ്ട്. സചിവോത്തമപുരം തകിടിയേല്‍ രാജമ്മയുടെ മകളാണ്.ഭാരതീയ നൃത്തകലാക്ഷേത്രത്തില്‍ നൃത്തം അഭ്യസിച്ച ശേഷം നൃത്തത്തില്‍ അരങ്ങേറ്റം കുറിച്ചു. തൃപ്പൂണിത്തുറ അരവിന്ദാക്ഷമേനോന്റെ ജയകേരള നൃത്തകലാലയത്തില്‍ ബാലേകളില്‍ സജീവമായിരുന്നു. 2020ല്‍ പത്തനംതിട്ട മുദ്ര നൃത്തവേദിയുടെ അര്‍ധാംഗന എന്ന ബാലേയിലെ പ്രകടനത്തിന് അഖിലകേരള നൃത്തകലാലയത്തിന്റെ സംസ്ഥാന അവാര്‍ഡ് നേടിയിട്ടുണ്ട്.

ഭര്‍ത്താവ് വിനോദ്, തലശ്ശേരി മാഹി സ്വദേശിയാണ്. മക്കള്‍: വൈഷ്ണവ്, അഭിനവ് (ഇരുവരും വിദ്യാര്‍ഥികള്‍ (എ.വി.എച്ച്.എസ്.എസ്. കുറിച്ചി). സംസ്‌കാരം ചൊവ്വാഴ്ച ഉച്ചയ്ക്ക് മൂന്നു മണിക്ക്.

സിനിമകളിലും സീരിയലുകളിലും ഷോര്‍ട്ട് ഫിലിമുകളിലും ശ്രദ്ധേയമായ കഥാപാത്രങ്ങളെ അവതരിപ്പിച്ചു. ചങ്ങനാശേരി കുറിച്ചി സചിവോത്തമപുരം തകിടിയേല്‍ രാജമ്മയുടെ മകളും, തലശേരി മാഹി സ്വദേശി വിനോദിന്റെ ഭാര്യയുമാണ്. മക്കള്‍: വൈഷ്ണവ്, അഭിനവ് (ഇരുവരും കുറിച്ചി എവിഎച്ച്എസ്എസിലെ വിദ്യാര്‍ഥികള്‍).

ചെല്ലപ്പന്‍ ഭവാനീദേവിയുടെ ഭാരതീയ നൃത്തകലാക്ഷേത്രത്തില്‍ നൃത്തം അഭ്യസിച്ച് ശ്രീലക്ഷ്മി അരങ്ങേറ്റം കുറിച്ചു. തൃപ്പൂണിത്തുറ അരവിന്ദാക്ഷമേനോന്റെ ജയകേരള നൃത്തകലാലയത്തില്‍ വിവിധ ബാലേകളില്‍ ശ്രദ്ധേയമാര്‍ന്ന കഥാപാത്രങ്ങള്‍ അവതരിപ്പിച്ചു.