നടി സംഗീത ബിജ്‌ലാനിയുടെ ഫാം ഹൗസില്‍ മോഷണം; വീട്ടുപകരണങ്ങളും വിലപിടിപ്പുള്ള വസ്തുക്കളും മോഷണം പോയി

','

' ); } ?>

നടി സംഗീത ബിജ്‌ലാനിയുടെ ഫാം ഹൗസില്‍ മോഷണം നടന്നതായി പരാതി. പുണെ മാവലിലുള്ള ഫാം ഹൗസില്‍ വെള്ളിയാഴ്ചയാണ് മോഷണം നടന്നത്. നടി തന്നെയാണ് പുണെ റൂറല്‍ പോലീസ് സൂപ്രണ്ട് സന്ദീപ് സിങ് ഗില്ലിന് പരാതി നൽകിയിരിക്കുന്നത്. അച്ഛന്റെ അനാരോഗ്യം കാരണം ഏറെക്കാലമായി ഫാം ഹൗസ് സന്ദര്‍ശിക്കാന്‍ കഴിഞ്ഞിരുന്നില്ലയെന്നും, നാലുമാസത്തിന് ശേഷം പവ്ന ഡാമിനടുത്തുള്ള ടിക്കോണ ഗ്രാമത്തിലെ ഫാം ഹൗസില്‍ എത്തിയപ്പോഴാണ് സംഭവം ശ്രദ്ധയില്‍പ്പെട്ടതെന്നും നടി വ്യക്തമാക്കി.

‘രണ്ട് വീട്ടുജോലിക്കാരികള്‍ക്കൊപ്പമാണ് ഫാം ഹൗസില്‍പോയിരുന്നത്. അവിടെയെത്തിയപ്പോള്‍ പ്രധാനവാതില്‍ തകര്‍ത്തിരിക്കുന്നത് കണ്ട് ഞാന്‍ ഞെട്ടിപ്പോയി. അകത്ത് കടന്നപ്പോള്‍ ജനല്‍ കമ്പികള്‍ക്ക് കേടുപാടുകള്‍ സംഭവിച്ചിരുന്നു. ഒരു ടെലിവിഷന്‍ കാണാതാവുകയും മറ്റൊന്ന് തകര്‍ന്ന നിലയിലുമായിരുന്നു’, മുകളിലത്തെ നില പൂര്‍ണ്ണമായും അലങ്കോലമാക്കിയിരുന്നു. എല്ലാ കട്ടിലുകളും തകര്‍ത്തു. കൂടാതെ നിരവധി വീട്ടുപകരണങ്ങളും വിലപിടിപ്പുള്ള വസ്തുക്കളും കാണാതാവുകയും നശിപ്പിക്കുകയും ചെയ്തിട്ടുണ്ട്. സംഗീത പറഞ്ഞു.

മുന്‍ ക്രിക്കറ്റ് താരവും കോണ്‍ഗ്രസ് നേതാവുമായ മുഹമ്മദ് അസ്ഹറുദ്ദീന്റെ മുന്‍ഭാര്യയാണ് സംഗീത. 1996-ലായിരുന്നു ഈ വിവാഹം. 2019-ല്‍ ഇരുവരും പിരിഞ്ഞു. ബോളിവുഡ് താരം സല്‍മാന്‍ ഖാനുമായി വിവാഹത്തിന്റെ വക്കിലെത്തിയ ശേഷം പിരിയുകയായിരുന്നു. പിന്നീടാണ് അസ്ഹറുദ്ദീനുമായുള്ള വിവാഹം.