“ഒരുപാട് തട്ടിപ്പുകൾ നടക്കുന്ന കാലഘട്ടമാണിത്, എല്ലാവരും ശ്രദ്ധിച്ചിരിക്കണം”; മുന്നറിയിപ്പുമായി സംയുക്ത വർമ

','

' ); } ?>

തന്റെ പേരുപയോഗിച്ച് സാമൂഹിക മാധ്യമങ്ങളിൽ വ്യാജ പ്രൊഫൈൽ സൃഷ്ടിച്ചതിനെതിരെ പ്രതികരിച്ച് നടി സംയുക്ത വർമ. “തനിക്ക് ബ്ലൂ ടിക്കോട് കൂടിയുള്ള ഇൻസ്റ്റഗ്രാം അക്കൗണ്ട് മാത്രമാണ് ഉള്ളതെന്നും, അതല്ലാതെയുള്ള ഒരു സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമിലും താൻ സജീവമല്ലെന്നും സംയുക്ത പറഞ്ഞു. തന്റെ ഇൻസ്റ്റാഗ്രാം പേജിലൂടെ പങ്കുവെച്ച വീഡിയോയിലൂടെയായിരുന്നു താരത്തിന്റെ പ്രതികരണം.

‘സംയുക്ത വർമ എന്ന പേരിൽ ബ്ലൂ ടിക്കോട് കൂടിയുള്ള ഇൻസ്റ്റഗ്രാം അക്കൗണ്ട് മാത്രമാണ് ഞാൻ ഉപയോഗിക്കുന്നത്. അതല്ലാതെയുള്ള ഒരു സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമിലും സജീവമല്ല. സംയുക്ത വർമ എന്ന പേരിൽ ഫെയ്സ്ബുക്കിൽ തുടങ്ങിയിട്ടുള്ള ഒരു അക്കൗണ്ടും എന്റെ അറിവോടെയോ സമ്മതത്തോടെയോ തുടങ്ങിയതല്ല.’സംയുക്ത പറഞ്ഞു

‘ഒരുപാടു പേർ അത് ഞാനാണെന്ന് തെറ്റിദ്ധരിച്ച് ഫോളോ ചെയ്യുകയും പഴ്സണൽ മെസജ് അയക്കുകയും ചെയ്യുന്നുണ്ട്. കാലത്ത് ഒരുപാട് തട്ടിപ്പുകൾ നടക്കുന്ന കാലഘട്ടമാണിത്. എല്ലാവരും ശ്രദ്ധിച്ചിരിക്കണം.’– സംയുക്ത കൂട്ടിച്ചേർത്തു.

സംയുക്ത വർമയെന്ന പേരിൽ 1.75 ലക്ഷം ഫോളോവേഴ്സ് ഉള്ള വ്യാജ അക്കൗണ്ട് ഫെയ്സ്ബുക്കിലുണ്ട്. പലപ്പോഴും നടിയുടെ കുടുംബ ചിത്രങ്ങളും മറ്റു വിശേഷങ്ങളും ഈ പേജിലൂടെ പങ്കുവയ്ക്കാറുണ്ട്.