“കുടുംബജീവിതത്തിൽ പ്രശ്‌നങ്ങളുണ്ടാവാതിരിക്കാൻ സിനിമ ഉപേക്ഷിച്ചു, ജീവനാംശംപോലും ലഭിക്കാതെ 32-ാം വയസ്സിൽ വിവാഹമോചനം”; മനസ്സ് തുറന്ന് പൂജാ ബേദി

','

' ); } ?>

കുടുംബജീവിതത്തിൽ പ്രശ്‌നങ്ങളുണ്ടാവാതിരിക്കാനാണ് താൻ അഭിനയം നിർത്തിയതെന്ന് തുറന്നു പറഞ്ഞ് നടി പൂജാ ബേദി. കൂടാതെ 32-ാം വയസ്സിൽ ജീവനാംശംപോലും ലഭിക്കാതെയാണ് വിവാഹമോചനം നേടിയതെന്നും നടി കൂട്ടിച്ചേർത്തു. അടുത്തിടെ നൽകിയ ഒരു പോഡ്കാസ്റ്റിലാണ് നടി ഈ കാര്യങ്ങൾ തുറന്നു പറഞ്ഞത്.

“ഭർത്താവിന്റെ കുടുംബം പിന്തുടർന്നുവന്ന മൂല്യങ്ങൾക്ക് വിരുദ്ധമായി പ്രവർത്തിച്ച് തനിക്കും ഭർത്താവിനും കൂടുതൽ പ്രശ്‌നങ്ങൾ വരുത്തിവെക്കാൻ ആഗ്രഹമില്ലാത്തതിനാലാണ് വിവാഹശേഷം ബോളിവുഡിൽ സജീവമല്ലാതിരുന്നത്. യാഥാസ്ഥിതിക വിശ്വാസി കുടുംബത്തിലെ അംഗമാണ് മുൻ ഭർത്താവ് ഫർഹാൻ. അവരുടെ മരുമകൾ ഒരു ‘സെക്‌സി നടി’യാവുന്നത് ഒരിക്കലും അവർക്ക് അംഗീകരിക്കാൻ കഴിയുമായിരുന്നില്ല.”പൂജാ ബേദി പറഞ്ഞു.

“ഒരുപാട് വാദപ്രതിവാദിങ്ങൾ നടന്നു. ആദ്യമൊന്നും കുടുംബങ്ങൾക്ക് ഞങ്ങൾ ഒന്നിക്കുന്നതിൽ താത്പര്യമുണ്ടായിരുന്നില്ല. കുടുംബജീവിതം കലഹങ്ങൾ നിറഞ്ഞതാവാൻ ഞാൻ ആഗ്രഹിച്ചില്ല. അതിനാൽ സിനിമ വിട്ട് മറ്റെന്തെങ്കിലും ചെയ്യാൻ ഞാൻ തീരുമാനിച്ചു. എതിർപ്പുകളെല്ലാം മറികടന്ന് നടന്ന വിവാഹജീവിതം ഒൻപതുവർഷം മാത്രമാണ് നീണ്ടുനിന്നത്. എനിക്ക് ഏകദേശം 27 വയസ്സുള്ളപ്പോൾ ആദ്യത്തെ ദുരന്തമുണ്ടായി. എൻ്റെ മുത്തശ്ശി ക്യാൻസർ ബാധിച്ച് മരിച്ചു. എന്റെ നായ ചത്തു. ആറുമാസം പ്രായമുള്ളപ്പോൾ മുതൽ എന്നെ വളർത്തിയ ആളും മരണപ്പെട്ടു. എൻറെ അമ്മ മണ്ണിടിച്ചിലിൽപ്പെട്ട് മരിച്ചു. സഹോദരൻ ആത്മഹത്യ ചെയ്‌തു. ഇതിനിടയിൽ എൻ്റെ വിവാഹബന്ധം തകർന്നു. അപ്പോൾ എനിക്ക് രണ്ട് കുട്ടികളുമുണ്ടായിരുന്നു. ഒടുവിൽ ജീവനാംശമൊന്നും ലഭിക്കാതെ വിവാഹമോചനവും കഴിഞ്ഞു. അന്ന് എനിക്ക് 32 വയസ്സായിരുന്നു, ഞാൻ ആകെ ഭയന്നുപോയിരുന്നു’, പൂജാ ബേദി കൂട്ടിച്ചേർത്തു.