
ഇന്റര്‍വ്യുവിനിടെ പതിവായി ഭർത്താവ് ശ്രീനിഷിനെ പ്രമോട്ട് ചെയ്യുന്നുവെന്ന വിമർശനങ്ങൾക്ക് മറുപടി നൽകി നടി പേർളി മാണി. ‘ശ്രീനി തന്റെ ലോകമാണെന്നും, തന്റെ അവസാന ശ്വാസം വരെ പൂര്‍ണ ഹൃദയത്തോടെ താനിത് തുടരുമെന്നും പേർളി പറഞ്ഞു. സോഷ്യല്‍ മീഡിയയില്‍ ശ്രീനിഷിനൊപ്പമുള്ള ചിത്രം പങ്കുവച്ചു കൊണ്ടായിരുന്നു പേളിയുടെ പ്രതികരണം.
”അവന് എന്റേതാണ്. ഞാന്‍ അവന്റേതാണ്. ചിലര്‍ പറയുന്നു, ഞാന്‍ എപ്പോഴും അവനെ പ്രൊമോട്ട് ചെയ്യുകയാണ്, പുകഴ്ത്തുകയാണ്, എപ്പോഴും അവനെക്കുറിച്ചാണ് സംസാരിക്കുന്നത്, എപ്പോഴും ശ്രീനി, ശ്രീനി, ശ്രീനി. എന്റെ അവസാന ശ്വാസം വരെ, പൂര്‍ണ ഹൃദയത്തോടെ ഞാനിത് തുടരും. കാരണം ഞാന്‍ അവനെ പ്രണയിക്കുന്നു. അവനാണ് എന്റെ ലോകം. അതിനാല്‍ പറയുന്നവര്‍ അതിനോട് പൊരുത്തപ്പെടുക.” പേർളി കുറിച്ചു.
പിന്നാലെ നിരവധി പേരാണ് പേളിയുടെ പോസ്റ്റിന് കമന്റുമായി എത്തുന്നത്. ‘നിങ്ങള്‍ എന്നും ഞങ്ങളുടെ പേളിഷ് ആയിരിക്കും, ഇതുപോലുള്ള പ്രണയം അപൂര്‍വ്വമാണ്, അവന് നിന്റേതാണ്. അവന്റെ പേര് പറയരുതെന്ന് നിന്നോട് പറയാന്‍ ഒരാള്‍ക്കും അവകാശമില്ല’ എന്നിങ്ങനെയാണ് പിന്തുണയുമായെത്തുന്നവര്‍ പറയുന്നത്. അതേസമയം ഇന്റര്‍വ്യുവിനിടെ അനാവശ്യമായി ശ്രീനിയെക്കുറിച്ച് സംസാരിക്കുന്നത് നിയന്ത്രിക്കണമെന്ന് മറ്റ് ചിലര്‍ വിമര്‍ശിക്കുന്നുണ്ട്.