“സിനിമയിലെ ഇഡ്ഡലികളെല്ലാം ആദ്യം കഴിക്കുന്നത് നിത്യയാണോ?”; നടിയെ അധിക്ഷേപിച്ച് റിവ്യു

','

' ); } ?>

വീണ്ടും കടുത്ത ബോഡി ഷെയ്മിങ് നേരിട്ട് നടി നിത്യാമേനോൻ. ഇത്തവണ തന്റെ ഏറ്റവും പുതിയ ചിത്രം ‘ഇഡ്ഡലി കടയുടെ’ പേരിൽ രണ്ട് റിവ്യുവേഴ്‌സ് നടത്തിയ പരാമര്‍ശങ്ങളാണ് ഇപ്പോള്‍ വിമര്‍ശനം നേരിടുന്നത്. “ഈ ചിത്രത്തിൽ നിത്യക്ക് വല്ലാത്ത വണ്ണമുണ്ടെന്നും, സിനിമയിലെ ഇഡ്ഡലികളെല്ലാം ആദ്യം കഴിക്കുന്നത് നിത്യയാണോ എന്ന് സംശയമുണ്ടെന്നുമായിരുന്നു പരാമർശം.

“നിത്യ മേനോന്‍ അഭിനയ രാക്ഷസിയാണ്. ഈ സിനിമയില്‍ വല്ലാതെ വണ്ണുമുണ്ട്. എന്നാല്‍ അതിനേക്കാള്‍ ഭാരം അവരുടെ അഭിനയത്തിലുണ്ട്. അഭിനയ രാക്ഷസിയാണ് താനെന്ന് ഈ പടത്തിലും നിത്യ തെളിയിച്ചിട്ടുണ്ട്”, എന്നായിരുന്നു ഒരു റിവ്യൂവറുടെ അഭിപ്രായം. ‘ഈ സിനിമയിലെ ഇഡ്ഡലികളെല്ലാം ആദ്യം കഴിക്കുന്നത് നിത്യയാണോ എന്ന് സംശയിക്കുന്ന അത്രയും വണ്ണം നിത്യയ്ക്കുണ്ട്. എന്നാല്‍ അഭിനയത്തിന്റെ കാര്യത്തില്‍ ഇത്തവണയും ദേശീയ അവാര്‍ഡ് കൊടുത്താല്‍ തെറ്റ് പറയാന്‍ പറ്റില്ല’ എന്നായിരുന്നു മറ്റൊരു റിവ്യൂവറിന്റെ അഭിപ്രായം.

പിന്നാലെ തന്നെ നിരവധിപേരാണ് താരത്തെ അനുകൂലിച്ചും റിവ്യൂവേഴ്‌സിനെ വിമർശിച്ചും രംഗത്തെത്തിയത്. ‘ബോഡി ഷെയ്മിങ് ചെയ്യാതെ ഇവര്‍ക്ക് അവരുടെ പ്രകടനത്തെ അഭിനന്ദിക്കാന്‍ സാധിക്കില്ലേ? ആവറേജ് ഇന്ത്യന്‍ അങ്കിള്‍സ്, ഇവര്‍ക്ക് മാനസിക പ്രശ്‌നമാണ്, നിത്യ എപ്പോഴത്തേയും പോലെ ഇതൊന്നും ശ്രദ്ധിക്കാനേ പോകുന്നില്ല. പക്ഷെ നമ്മളിതിനെതിരെ സംസാരിക്കണം, മകളുടെ പ്രായം മാത്രമുള്ളൊരു പെണ്‍കുട്ടിയെക്കുറിച്ച് സംസാരിക്കാനാണ് ഇവര്‍ ഇതുപോലുള്ള വാക്കുകള്‍ തെരഞ്ഞെടുക്കുന്നത്, വഷളന്മാര്‍’. എന്നിങ്ങനെയാണ് താരത്തിന്റെ ആരാധകരുടെ അഭിപ്രായങ്ങൾ.