
നടി മീനു മുനീർ കസ്റ്റഡിയിൽ. ബന്ധുവായ ബന്ധുവായ 14 കാരിയെ സെക്സ് മാഫിയയ്ക്ക് കൈമാറാന്‍ ശ്രമിച്ചെന്ന കേസിൽ ചെന്നൈ തിരുമംഗലം പൊലീസാണ് മീനുവിനെ കസ്റ്റഡിയിലെടുത്തത്. ആലുവയിൽ വെച്ച് കസ്റ്റഡിയിൽ എടുത്ത മീനുവിനെ രാവിലെ ചെന്നൈയില്‍ എത്തിച്ചിട്ടുണ്ടായിരുന്നു.
2014ല്‍ ആയിരുന്നു സംഭവം. സിനിമയിൽ അഭിനയിപ്പിക്കാമെന്ന പേരിൽ യുവതിയെ തമിഴ്നാട്ടില്‍ എത്തിച്ച് സെക്സ് മാഫിയക്ക് കൈമാറാൻ ശ്രമിച്ചുവെന്നാണ് പരാതി.
അപകീര്‍ത്തിക്കേസില്‍ നടന്‍ ബാലചന്ദ്ര മേനോന്റെ പരാതിയില്‍ നേരത്തെ മിനുവിനെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു. സാമൂഹികമാധ്യമങ്ങളിലൂടെ അപകീര്‍ത്തിപ്പെടുത്തി എന്ന പരാതിയിലായിരുന്നു അറസ്റ്റ്. കാക്കനാട് സൈബര്‍ പോലീസ് അറസ്റ്റ് ചെയ്ത നടിയെ പിന്നീട് ജാമ്യത്തില്‍ വിട്ടു.