“വിവാഹനിശ്ചയം കഴിഞ്ഞ കാര്യം മറച്ചു, മലയാള നടൻ ഡേറ്റിങ്ങിന് ക്ഷണിച്ചു”; മംമ്ത മോഹൻദാസ്

','

' ); } ?>

വിവാഹനിശ്ചയം കഴിഞ്ഞ കാര്യം മറച്ചു പിടിച്ച് മലയാളത്തിലെ ഒരു പ്രമുഖനായ നടൻ തന്നെ ഡേറ്റിങിനു ക്ഷണിച്ചിരുന്നുവെന്ന് വെളിപ്പെടുത്തി നടി മംമ്ത മോഹൻദാസ്. വിവാഹനിശ്ചയം കഴിഞ്ഞ കാര്യമറിഞ്ഞപ്പോൾ വലിയ ആഘാതമായിരുന്നുവെന്നും, അതിൽ നിന്ന് പുറത്തു കടക്കാൻ സമയമെടുത്തുവെന്നും മംമ്ത പറഞ്ഞു. ജോയ് ആലൂക്കാസിന് വേണ്ടി നടി സുഹാസിനി നടത്തിയ അഭിമുഖത്തിലായിരുന്നു മംമ്തയുടെ വെളിപ്പെടുത്തൽ.

“രോഗം സ്‌ഥിരീകരിച്ചതിന് ശേഷം ഒരു പെൺകുട്ടി എന്ന നിലയിലുള്ള എന്റെ പ്രതീക്ഷകൾ എല്ലാം പൂർത്തിയാക്കേണ്ട തിരക്കിലായിരുന്നു ഞാൻ. പക്ഷേ റിലേഷൻഷിപ്പിനെ കുറിച്ച് എനിക്കറിയില്ല, മുൻ പരിചയങ്ങളുമുണ്ടായിരുന്നില്ല. മലയാളത്തിലെ ഒരു നടൻ എന്നെ ഡേറ്റിങിന് ക്ഷണിച്ചു, ഞാൻ അമ്മയോട് അതിന് അനുവാദവും വാങ്ങി. അതിന് ശേഷമാണ് ഞാൻ അറിയുന്നത്, ആ നടൻ്റെ വിവാഹ നിശ്ചയം ഒരു മാസം മുൻപ് നടന്നതാണ് എന്ന്. എനിക്കത് വലിയ ഷോക്കിങ് ആയിരുന്നു.” മംമ്ത പറഞ്ഞു.

“മുൻ ഭർത്താവ് പ്രജിത്തിനെ ഞാൻ കണ്ടുമുട്ടിയത്, അദ്ദേഹത്തിന്റെ ഇരട്ട സഹോദരിയുടെ വിവാഹത്തിലാണ്. സംസാരിച്ചപ്പോൾ ഞങ്ങളുടെ ഇഷ്ട്‌ടങ്ങളും താത്പര്യങ്ങളും എല്ലാം സമാനമായിരുന്നു. എന്തുകൊണ്ട് നമുക്ക് വിവാഹം ചെയ്‌തുകൂടാ, എൻ്റെ ഇരട്ട സഹോദരിയുടെ വിവാഹം കഴിഞ്ഞു ഇനി എൻ്റേതാണ് എന്ന് പ്രജിത്ത് പറഞ്ഞു. ഓക്കെ അച്‌ഛനോട് സംസാരിക്കൂ എന്ന് ഞാനും പറഞ്ഞു. അത്രയും സിംപിളായിരുന്നു ആ തീരുമാനം. വിവാഹം എന്നത് ജീവിത കാലം മുഴുവൻ ഉള്ള കമ്മിറ്റ്‌മെന്റ്റ് എന്നതായിരുന്നു എൻ്റെ ചിന്ത. പക്ഷേ ല്യാണം കഴിഞ്ഞ് ആറ് മാസത്തിന് ശേഷം എനിക്ക് അതിൽ നിന്ന് പുറത്ത് കടക്കേണ്ടി വന്നു. എനിക്കൊരു കംപാനിയൻ വേണം എന്ന് വാശിപിടിച്ചത് ഞാനാണ്. വിവാഹബന്ധമെന്നാൽ നമ്മളതിൽ വർക്ക് ചെയ്യണം. ആരെയാണ് നിങ്ങൾ വിവാഹം ചെയ്യുന്നതെങ്കിലും ആ ബന്ധത്തിൽ നമ്മൾ വർക്ക് ചെയ്യണം. എന്റെ ഡിവോഴ്‌സ് കഴിഞ്ഞയുടനെ ഞാൻ മറ്റൊരു ബന്ധത്തിലേക്ക് കടന്നു. പിന്നീടാണ് അത് റീബൗണ്ട്സ് ആണെന്ന് ഞാൻ മനസിലാക്കിയത്. അത് നമ്മൾക്ക് വലിയ ദോഷം ചെയ്യും.”- മംമ്ത മോഹൻദാസ് കൂട്ടിച്ചേർത്തു.” മംമ്ത കൂട്ടിച്ചേർത്തു.