“കുഴിയിലേക്ക് കാലും നീട്ടിയിരുന്നാലും സാമ്പത്തിക സ്വാതന്ത്രം വേണം”; ലിയോണ

','

' ); } ?>

കുഴിയിലേക്ക് കാലും നീട്ടിയിരിക്കുന്ന പ്രായമാണെങ്കിലും സാമ്പത്തിക സ്വാതന്ത്രം വേണമെന്ന് തുറന്നു പറഞ്ഞ് നടി ലിയോണ. “വിവാഹം ചെയ്തില്ലെങ്കിലും, കുട്ടികളുണ്ടായില്ലെങ്കിലും തന്നെ നോക്കാൻ ആളുണ്ടാകുമെന്ന് ഉറപ്പാണെന്നും, ങ്ങനത്തെ ലക്ഷ്വറികളിൽ നമ്മൾ കുറച്ച് കൂടി വിശ്വസിക്കണമെന്നും ലിയോണ പറഞ്ഞു. മെെൽസ്റ്റോൺ മേക്കേർസിന് നൽകിയ അഭിമുഖത്തി സംസാരിക്കുകയായിരുന്നു താരം.

‘സിനിമ ഇല്ലെങ്കിലും നമ്മൾ അടിപൊളിയായി ജീവിക്കണം. അതായിരിക്കണം നമ്മുടെ മനോഭാവം. സിനിമ ഇന്ന് വരെ നാളെ പോകും. ചിലപ്പോൾ ഉണ്ടാകും. ചാകുന്നത് വരെ അഭിനയിക്കണമെന്ന് എനിക്ക് ആ​ഗ്രഹമാണ്. പക്ഷെ വയസാകുമ്പോൾ പെെസയെക്കുറിച്ച് ആലോചിച്ച് ജീവിക്കാൻ പാടില്ല. കുഴിയിലേക്ക് കാലും നീട്ടിയിരിക്കുന്ന പ്രായമാണെങ്കിലും സാമ്പത്തിക സ്വാതന്ത്രം വേണം. വിവാഹം ചെയ്തില്ലെങ്കിലും കുട്ടികളില്ലെങ്കിലും നോക്കാൻ ആളുണ്ടാകണം. എനിക്ക് ചുറ്റും ആളുകളുണ്ടാകും എന്നെനിക്ക് ഉറപ്പാണ്. അങ്ങനത്തെ ലക്ഷ്വറികളിൽ നമ്മൾ കുറച്ച് കൂടി വിശ്വസിക്കണം. അങ്ങനെയുള്ള ഏർണിം​ഗ് മാത്രമേ നിലനിൽക്കൂ. വിവാഹം ഓരോരുത്തരുടെയും തീരുമാനമാണ്. വളരെ പേഴ്സണലായ കാര്യമാണത്.’ ലിയോണ പറഞ്ഞു.

‘ഞാൻ പാർട്ണർഷിപ്പിലും കംപാനിയൻഷിപ്പിലും വിശ്വസിക്കുന്നു. ചിലപ്പോൾ ഒറ്റയ്ക്കാണല്ലോ എന്നെനിക്ക് തോന്നും. പക്ഷെ എന്റെ പ്രായത്തിലുള്ള വിവാഹം ചെയ്ത ചില സ്ത്രീകളുടെ കാര്യം തോന്നുമ്പോൾ അവർ വിവാ​ഹം ചെയ്യരുതായിരുന്നെന്ന് തോന്നും. ചിലരുടെ വിവാ​ഹ ജീവിതം കാണുമ്പോൾ സന്തോഷം തോന്നും. പക്ഷെ വളരെ ക്ലോസ് ആയ ആളുകൾ വിവാ​​ഹം ചെയ്തത് കൊണ്ട് മാത്രം നേരിടുന്ന കാര്യങ്ങൾ അടുത്ത് നിന്ന് കാണുമ്പോൾ ഒരിക്കലും കല്യാണം കഴിക്കാൻ തോന്നുന്നില്ല.’ ലിയോണ കൂട്ടിച്ചേർത്തു.

വിവാഹം കഴിച്ചില്ലെങ്കിൽ ഒറ്റപ്പെട്ടുപോകുമെന്ന ഭയത്താൽ മാത്രം ആ ബന്ധത്തിലേക്ക് കടക്കരുത് എന്നാണ് ലിയോണയുടെ പക്ഷം. പങ്കാളിയെ കണ്ടെത്തുന്നത് സന്തോഷത്തിനായകണം, അല്ലാതെ വെറുമൊരു സാമൂഹിക സമ്മർദ്ദത്തിന് വഴങ്ങിയാകരുത്. തനിക്ക് ഇപ്പോൾ 33 വയസ്സായെന്നും വിവാഹത്തെക്കുറിച്ച് വീട്ടുകാർക്ക് ആശങ്കയുണ്ടെന്നും താരം വെളിപ്പെടുത്തി. എങ്കിലും അനുയോജ്യനായ ഒരാളെ കണ്ടെത്തിയാൽ മാത്രമേ ആ തീരുമാനത്തിലേക്ക് കടക്കൂ എന്നും ലിയോണ വ്യക്തമാക്കി.

സിനിമയിലെ തന്റെ കരിയറിനെക്കുറിച്ചും സാമ്പത്തികമായ അച്ചടക്കത്തെക്കുറിച്ചും താരം സംസാരിച്ചു. ലളിതമായ ജീവിതശൈലി പിന്തുടരുന്ന താൻ, അനാവശ്യ ചിലവുകൾ ഒഴിവാക്കി ഭാവിയിലേക്ക് കരുതുന്ന വ്യക്തിയാണെന്നും പറഞ്ഞു. സിനിമ എന്നും കൂടെയുണ്ടാകുമെന്ന് കരുതുന്നില്ലെന്നും, അതിനാൽ തന്നെ സാമ്പത്തികമായി ആരോടും സഹായം ചോദിക്കാത്ത ഒരു സാഹചര്യം ഉറപ്പാക്കാനാണ് താൻ ശ്രമിക്കുന്നതെന്നും താരം കൂട്ടിച്ചേർത്തു.

മായാനദി’, ‘ആന്മരിയ കലിപ്പിലാണ്’, ‘മറഡോണ’ തുടങ്ങിയ വിജയ ചിത്രങ്ങളിലൂടെ ശ്രദ്ധേയയായ ലിയോണ, മിഥുൻ മാനുവൽ തോമസ് സംവിധാനം ചെയ്യുന്ന ‘അണലി’ എന്ന പുതിയ വെബ് സീരീസിലൂടെ പ്രേക്ഷകരിലേക്ക് എത്താൻ ഒരുങ്ങുന്നതിനിടെയാണ് ഈ വെളിപ്പെടുത്തലുകൾ. കൂടത്തായി ജോളി കേസുമായി ബന്ധപ്പെട്ടാണ് ‘അണലി’ ഒരുങ്ങുന്നതെന്നാണ് റിപ്പോർട്ടുകൾ. 2012ൽ റെജി നായർ സംവിധാനം ചെയ്ത കലികാലം എന്ന സിനിമയിലൂടെയാണ് അഭിനേത്രിയായി രംഗപ്രവേശം ചെയ്തത്. തുടർന്ന് ജവാൻ ഓഫ് വെള്ളിമലയിലെ വേഷം ശ്രദ്ധിയ്ക്കപ്പെട്ടു. എൻ ഇനിയ കാതൽ മഴ എന്ന സിനിമയിലൂടെ തമിഴകത്തും ബാലു ലവ്സ് നന്ദിനി എന്ന സിനിമയിലൂടെ കന്നഡയിലും തുടക്കം കുറിച്ചു. സിനിമാ-സീരിയൽ അഭിനേതാവായ ലിഷോയിയുടെ മകളായ ലിയോണ നിരവധി പരസ്യചിത്രങ്ങളിലും വേഷമിട്ടിട്ടുണ്ട്. സമ്പൂർണ കലാകുടുംബമാണ് ലിയോണയുടേത്. സിനിമ-നാടക നടൻ ലിഷോയ്, വീട്ടമ്മയായ ഭാര്യ ബിന്ദു, നടിയും മോഡലുമായ മകൾ ലിയോണ, നര്‍ത്തകനും സംഗീത സംവിധായകനും കൊറിയോഗ്രഫറുമായ മകൻ ലയണല്‍, ചിത്രകാരിയും ഗ്രാഫിക് ഇലസ്ട്രേറ്ററുമായ മരുമകൾ ടാനിയ എന്നിവരടങ്ങിയതാണ് കുടുംബം. മോഡലിങ്ങിൽനിന്ന് അഭിനയരംഗത്തേക്ക് കടന്നുവന്ന് ശ്രദ്ധേയയായ ലിയോണ 10 വര്‍ഷമായി ചലച്ചിത്രരംഗത്ത് സജീവമാണ്.