മോശം പ്രചാരണങ്ങൾ തന്നെ ബുദ്ധിമുട്ടിക്കുന്നുവെന്ന് തുറന്ന് പറഞ്ഞ് നടി കയാദു ലോഹർ. ഉറങ്ങാൻ കിടക്കുമ്പോൾ പോലും ആളുകൾ തന്നെ കുറിച്ച് ഇങ്ങനെയാണ് ചിന്തിക്കുന്നതെന്ന് ഓർത്ത് ബുദ്ധിമുട്ടുന്നുണ്ടെന്നും, ആളുകൾ എന്തിനാണ് തന്നെ ലക്ഷ്യം വെക്കുന്നതെന്ന് അറിയില്ലെന്നും കയാദു ലോഹർ പറഞ്ഞു. പക്ഷെ ഇതിനൊന്നും തന്നെ തകർക്കാൻ കഴിയില്ലെന്നും, തോറ്റുപിന്മാറുക എന്നത് തനിക്കൊരു ഓപ്‌ഷനല്ലെന്നും കയാദു ലോഹർ കൂട്ടിച്ചേർത്തു. തമിഴ്‌നാടിന്റെ മദ്യവിൽപ്പന സ്ഥാപനമായ ടാസ്‌മാക്കിലെ ക്രമക്കേടുകളുമായി ബന്ധപ്പെട്ട് നടിയും എൻഫോഴ്‌സ്മെന്റ്റ് ഡയറക്‌ടറേറ്റിൻ്റെ നിരീക്ഷണത്തിലാണെന്ന വാർത്തകളിൽ പ്രതികരിക്കുകയായിരുന്നു താരം. പ്രതികരണത്തിനിടെ താരം വികാരാധീനയാവുകയും വിതുമ്പുകയും ചെയ്യുന്നുണ്ടായിരുന്നു. ഒരു തമിഴ് യൂട്യൂബ് ചാനലിന് നൽകിയ അഭിമുഖത്തിലായിരുന്നു താരത്തിന്റെ പ്രതികരണം.
‘ഇതെനിക്ക് പുതിയതാണ്. ആളുകൾ എന്നെക്കുറിച്ച് ഇപ്പോൾ സംസാരിക്കുന്ന കാര്യങ്ങൾ എന്നെ ഇത്രയധികം ബാധിക്കുമെന്ന് ഞാൻ ഒരിക്കലും കരുതിയിരുന്നില്ല. ഉറങ്ങാൻ കിടക്കുമ്പോഴെല്ലാം, ആളുകൾ എന്നെക്കുറിച്ച് ഇങ്ങനെയാണ് ചിന്തിക്കുന്നതെന്ന് ഓർക്കുന്നത് വളരേ ബുദ്ധിമുട്ടിക്കുന്നു. കാരണം ഞാൻ ഒരിക്കലും മറ്റൊരാളെക്കുറിച്ചും ഇങ്ങനെ ചിന്തിക്കാറില്ല. ഞാൻ ആകെ ചെയ്‌തത്, ആളുകളോട് നല്ല രീതിയിൽ പെരുമാറി എന്നതുമാത്രമാണ്. ഞാൻ എൻ്റെ സ്വപ്‌നങ്ങളെ പിന്തുടരുകയായിരുന്നു. എന്തു തെറ്റാണ് ഞാൻ ചെയ്‌തതെന്ന് എനിക്കറിയില്ല. ലോഹർ പറഞ്ഞു. നിങ്ങൾ എന്തിനാണ് എന്നെ ലക്ഷ്യം വെക്കുന്നത്? എനിക്കത് ശരിയായി വിശദീകരിക്കാൻ കഴിയുന്നില്ല, ഈയിടെയായി എന്നെയത് വല്ലാതെ ബാധിക്കുന്നുണ്ട്. ഞാനതിൽ ഓക്കേയല്ല.’ കയാദു ലോഹർ പറഞ്ഞു.
‘ആളുകളോട് കുറച്ചുകൂടി ദയ കാണിക്കുക. ഇത്തരം കാര്യങ്ങൾ ആ വ്യക്തി വായിച്ചാൽ അവർക്ക് വിഷമമാകുമെന്ന് ചിന്തിക്കുകയും ചെയ്‌താൽ കുറച്ചുകൂടി നല്ലതായിരിക്കും. പക്ഷേ, അതിനർഥം ഇത് എന്നെ തകർക്കുമെന്നല്ല. ഞാൻ തലയുയർത്തിപ്പിടിച്ച് മുന്നോട്ടുപോവും. എൻ്റെ ജോലിചെയ്യും. എത്രയധികം വെറുപ്പോ സ്നേഹമോ ലഭിച്ചാലും ഞാൻ നിർവികാരതയോടെ സ്വീകരിക്കും. സ്നേഹത്തോട് നന്ദിയുള്ളവളായിരിക്കും, പക്ഷേ വെറുപ്പിനെ നിർവികാരമായി തന്നെ സ്വീകരിക്കും. തുടർന്നും മുന്നോട്ടുപോവും. ഞാൻ കരഞ്ഞേക്കാം, മോശം ദിവസങ്ങൾ ഉണ്ടായേക്കാം. ഞാൻ അതിലൂടെ കടന്ന്, മുന്നോട്ടുതന്നെ പോവും. തോറ്റുപിന്മാറുക എന്നത് എനിക്കൊരു ഓപ്ഷനല്ല.’ കയാദു ലോഹർ കൂട്ടിച്ചേർത്തു.
അസം സ്വദേശിയായ കയാദു ലോഹർ ‘ഡ്രാഗൺ’ എന്ന സിനിമയിലൂടെയാണ് തമിഴിൽ ശ്രദ്ധേയയായത്. ‘പത്തൊമ്പതാം നൂറ്റാണ്ട്’, ‘ഒരുജാതി ജാതകം’ എന്നീ മലയാള സിനിമകളിൽ അഭിനയിച്ചിട്ടുണ്ട്. ടൊവിനോ തോമസ് നായകനായ ‘പള്ളിച്ചട്ടമ്പി’യാണ് വരാനിരിക്കുന്ന മലയാളചിത്രം.
ടാസ്‌മാക് ക്രമക്കേടിൽ സംശയമുനയിലുള്ള വ്യക്തികളുടെ സ്ഥാപനം നടിക്ക് 35 ലക്ഷം രൂപ നൽകിയതായി ഇഡി കണ്ടെത്തിയെന്നായിരുന്നു റിപ്പോർട്ട്. പണം കൈമാറിയതിൻ്റെ രേഖകൾ ഇഡി കണ്ടെടുത്തിരുന്നു. നിശാവിരുന്നുകളിൽ പങ്കെടുക്കുന്നതിനുള്ള പ്രതിഫലമാണ് തുകയെന്നാണ് പറയപ്പെട്ടത്.
“എന്തു തെറ്റാണ് ഞാൻ ചെയ്തത്?, എന്തിനാണ് എന്നെ ലക്ഷ്യം വെക്കുന്നത്?”; നെഗറ്റീവ് പ്രചാരണങ്ങളിൽ പ്രതികരിച്ച് കയാദു ലോഹർ