
നടി ജനനി അയ്യർ വിവാഹിതയായി. വർഷങ്ങളായുള്ള നടിയുടെ അടുത്ത സുഹൃത്ത് കൂടിയായ പൈലറ്റ് ആയ സായി റോഷൻ ശ്യാം ആണ് വരൻ. നടി തന്നെയാണ് തന്റെ വിവാഹ ചിത്രങ്ങൾ പങ്കുവെച്ച് കൊണ്ട് ഈ കാര്യം അറിയിച്ചിരിക്കുന്നത്.
‘അവൻ ഇവൻ’ എന്ന ചിത്രത്തിലൂടെ അഭിനയ രംഗത്തെത്തിയ ജനനി തമിഴ്, മലയാളം സിനിമകളിൽ അഭിനയിച്ചിട്ടുണ്ട്. ത്രി ഡോട്സ് എന്ന ചിത്രത്തിൽ കുഞ്ചാക്കോ ബോബന്റെ നായികയായിട്ടാണ് ജനനി അയ്യർ മലയാളത്തിലേക്ക് എത്തിയത്. പിന്നീട് ‘കൂതറ’ എന്ന ചിത്രത്തിലും തിളങ്ങി. കൂടാതെ, സെവൻത് ഡേ, ഇത് താണ്ടാ പൊലീസ്, മാ ചു ക എന്നീ ചിത്രങ്ങളിലും ജനനി അഭിനയിച്ചിട്ടുണ്ട്.
ജനനിയുടെ കരിയറിൽ ഒരു വൻ ബ്രേക്ക് സംഭവിച്ചത് തെകിടി എന്ന തമിഴ് ചിത്രത്തിലെ ‘വിൺമീൻ..’ എന്ന് തുടങ്ങുന്ന പാട്ടിന് ശേഷമാണ്. എന്നാൽ നായികാവേഷങ്ങൾ അധികം ലഭിക്കാതിരുന്നതിനാൽ സഹനടി വേഷങ്ങളിലേക്കും നടി ചുരുങ്ങി. ബിഗ് ബോസ് തമിഴ് സീസൺ 2വിൽ തേർഡ് റണ്ണറപ്പായിരുന്നു താരം.