“വല്ലഭട്ട കളരിയില്‍ കളരിപ്പയറ്റ് പഠിക്കുകയാണ്”; പരിശീലന ചിത്രങ്ങൾ പങ്കുവെച്ച് ഇഷ തൽവാർ

','

' ); } ?>

കേരളത്തിലെത്തി കളരി പരിശീലിച്ച് നടി ഇഷ തല്‍വാര്‍. സമൂഹ മാധ്യമങ്ങളിൽ ചിത്രങ്ങൾ പങ്കുവെച്ച് ഇഷ തല്‍വാര്‍ തന്നെയാണ് ഈ കാര്യങ്ങൾ അറിയിച്ചിരിക്കുന്നത്. കളരിസംഘത്തിലെത്തി പരിശീലനം നടത്തുന്നതിന്റെയും ഗുരുക്കന്മാര്‍ക്കൊപ്പം നില്‍ക്കുന്നതിന്റെയുമെല്ലാം ചിത്രങ്ങളാണ് താരം ഇൻസ്റ്റഗ്രാമിലൂടെ പങ്കുവെച്ചിരിക്കുന്നത്.

ചാവക്കാടുള്ള ശ്രീനാരായണഗുരു സ്മാരക വല്ലഭട്ട കളരിസംഘത്തിലാണ് താരത്തിന്റെ കളരി പരിശീലനം. ചിത്രത്തിനൊപ്പം പങ്കുവെച്ച കുറിപ്പിൽ ക്ഷമയോടെ തന്നെ കളരി പഠിപ്പിച്ച ഗുരുക്കന്മാര്‍ക്ക് ഇഷാ തല്‍വാര്‍ നന്ദി രേഖപ്പെടുത്തുന്നുണ്ട്. കൂടാതെ കളരിപ്പയറ്റ് നിലനിര്‍ത്തുകയും തലമുറകളിലേക്ക് പകരുകയും ചെയ്യുന്ന ഗുരുജി ശങ്കരനാരായണ മേനോനെയും കുറിപ്പിൽ പരാമര്‍ശിച്ചിട്ടുണ്ട്.

“വല്ലഭട്ട കളരിയില്‍ കളരിപ്പയറ്റ് പഠിക്കുകയാണ്. ഈ കലാരൂപത്തെ അതിന്റെ തനിമയോടെ പുനഃസ്ഥാപിക്കുകയും ആചാരാനുഷ്ഠാനങ്ങള്‍ നിലനിര്‍ത്തുകയും അവയെല്ലാം തങ്ങളുടെ കുടുംബത്തിലേക്ക് മനോഹരമായി പകര്‍ന്നു നല്‍കുകയും ചെയ്യുന്ന പത്മശ്രീ ഗുരുജി ശങ്കരനാരായണ മേനോന് നന്ദി’. ക്ഷമയോടെ എന്നെ പഠിപ്പിച്ച ഗുരുജി കൃഷ്ണദാസ്, ഗുരുജി ദിനേശ് ജി, ഗുരുജി രാജീവ് ജി എന്നിവര്‍ക്കും നന്ദി”. ഇഷ തൽവാർ കുറിച്ചു