മകളെ മനസികാരോഗ്യകേന്ദ്രത്തിലാക്കാൻ പോലീസിന്റെ സഹായം തേടി നടിയുടെ പിതാവ്

','

' ); } ?>

പ്രമുഖ തെലുങ്ക് സിനിമ നടി കൽപിക ഗണേഷിന്റെ മാനസികാരോഗ്യ പ്രശ്നത്തെ തുടർന്ന് പോലീസിന്റെ സഹായം തേടി പിതാവ് സംഗവർ ഗണേഷ്. നടിയെ മാനസികാരോഗ്യ കേന്ദ്രത്തിലേക്ക് മാറ്റാൻ സഹായിക്കണമെന്നാണ് പിതാവ് ഹൈദരാബാദ് പോലീസിനോട് അഭ്യർത്ഥിച്ചിരിക്കുന്നത്.

മകൾ കടുത്ത മാനസിക വിഭ്രാന്തി നേരിടുന്നുണ്ടെന്ന് ഗണേഷ് തന്റെ ഔദ്യോഗിക പരാതിയിൽ വെളിപ്പെടുത്തിയതായി റിപ്പോർട്ടുകൾ പറയുന്നു. കൽപിക മുമ്പ് രണ്ടുതവണ ആത്മഹത്യക്ക് ശ്രമിച്ചിട്ടുണ്ടെന്നും ഇപ്പോൾ വിഷാദത്തിലൂടെ കടന്നുപോകുകയാണെന്നും അദ്ദേഹം പറഞ്ഞു. മുമ്പ് ഒരു പുനരധിവാസ കേന്ദ്രത്തിൽ ചികിത്സ തേടിയെങ്കിലും, രണ്ട് വർഷം മുമ്പ് അവർ നിർദ്ദേശിച്ച മരുന്നുകൾ കഴിക്കുന്നത് നിർത്തിയെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ചുറ്റുമുള്ളവരെകൂടി നടി അപകടത്തിലാക്കുമെന്ന് പിതാവ് ആശങ്ക പ്രകടിപ്പിച്ചിട്ടുണ്ട്.

അടുത്തിടെ ഹൈദരാബാദിലെ റിസോർട്ടുകളിലും പബ്ബുകളിലും നടന്ന സംഭവങ്ങൾ ഉൾപ്പെടെ നിരവധി വിവാദങ്ങളിൽ നടി ഉൾപ്പെട്ടിട്ടുണ്ട്. ഗച്ചിബൗളി പൊലീസ് പരാതി രജിസ്റ്റർ ചെയ്തു. ആവശ്യമായ നടപടി സ്വീകരിക്കുന്നതിന് മുമ്പ് വിശദാംശങ്ങൾ പരിശോധിക്കുകയാണെന്ന് പൊലീസ് അറിയിച്ചു.