“ഇവളെന്നോട് വലിയൊരു ചതി ചെയ്തിട്ടുണ്ട്, അതൊരിക്കലും ഞാൻ ക്ഷമിക്കില്ല”; എയ്ഞ്ചൽ മരിയയെ കുറിച്ച് നടി ബീന ആന്റണി

','

' ); } ?>

മലയാളം ടെലിവിഷൻ പ്രേക്ഷകർക്ക് ഏറെ പ്രിയപ്പെട്ട താരങ്ങളാണ് ബീന ആന്റണിയും എയ്ഞ്ചൽ മരിയയും. ഇരുവരും ഒരുമിച്ചെത്തിയ സീരിയലുകളൊക്കെ ഹിറ്റുകളായിരുന്നു. ഇപ്പോഴിതാ ഇരുവരും ഒരുമിച്ചെത്തിയ ഒരു ഇന്റർവ്യൂവിൽ എയ്ഞ്ചലിനെ കുറിച്ചുള്ള ബീന ആന്റണിയുടെ രസകരമായ വാക്കുകളാണ് ചർച്ചയാകുന്നത്. ‘ഇവളെന്നോട് വലിയൊരു ചതി ചെയ്തിട്ടുണ്ടെന്നും, അത് താനൊരിക്കലും ക്ഷമിക്കില്ലെന്നുമായിരുന്നു’ ബീന ആന്റണി പറഞ്ഞത്. അത്രയും പ്രിയപ്പെട്ട കൂട്ടുകാരിയായിരുന്നിട്ടും എയ്ഞ്ചൽ തന്റെ പ്രണയം തന്നോട് തുറന്നു പറഞ്ഞില്ലെന്നും, താനത് കണ്ടു പിടിക്കുകയായിരുന്നെന്നും ബീന ആന്റണി കൂട്ടിച്ചേർത്തു. സീരിയൽ ടുഡേ എന്ന ഓൺലൈൻ ചാനലിന് നൽകിയ അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു ഇരുവരും. തങ്ങൾക്കിടയിലുള്ള സൗഹൃദത്തെക്കുറിച്ചും ലൊക്കേഷനിലെ രസകരമായ അനുഭവങ്ങളെക്കുറിച്ചും വാചാലരായ താരങ്ങൾ, പുതിയ ക്രിസ്മസ് വിശേഷങ്ങളും ഇരുവരും പ്രേക്ഷകർക്കായി പങ്കുവെച്ചു.

“ഞാനും എയ്ഞ്ചലും ‘അമല’ സീരിയൽ മുതലുള്ള ആത്മബന്ധമാണ്. ഓൺ സ്‌ക്രീനിൽ ഒരുപാട് കാലങ്ങൾക്ക് ശേഷമാണ് ഞങ്ങളിങ്ങനെ ഒരുമിച്ച്. അതല്ലാതെ ഞങ്ങളിടക്ക് കാണാറൊക്കെയുണ്ട്. പതിവായിട്ട് വിളിച്ച് സംസാരിക്കുന്ന രീതി ഞങ്ങൾക്കിടയിലില്ല. പക്ഷെ എത്ര കാലം കഴിഞ്ഞാലും ഞങ്ങൾക്കിടയിലെ ബോണ്ടും, ആ വൈബും എന്നും അത് പോലെ ഉണ്ടാകും. അത്രയും ആഴമുണ്ട് ഞങ്ങൾക്കിടയിലെ സൗഹൃദത്തിന്. അത് കൊണ്ട് തന്നെ ഇവളെന്നോട് ചെയ്ത ഒരു ചതി ഞാനൊരിക്കലും മറക്കില്ല. അത് ഞാനൊരിക്കലും ക്ഷമിക്കില്ല. അത്രയും നല്ല കൂട്ടുകാരായിരുന്നിട്ടും ഇവളുടെ പ്രണയം ഇവളെന്നോട് പറഞ്ഞില്ല. അതും എത്രയോ വർഷമായിട്ടുള്ള പ്രണയം. പിന്നെ ഞങ്ങളുടെ കൂടെയുള്ള ബിന്ദു ചേച്ചി പറഞ്ഞാണ് ഞാൻ കാര്യങ്ങളറിയുന്നത്. പിന്നെ ഇത്രയും കാലമായത് കൊണ്ട് ഞാനത് ക്ഷമിക്കുന്നു.” ബീന ആന്റണി പറഞ്ഞു.

“ഞാൻ ബീന ചേച്ചിയെ ആദ്യം കാണുന്നത് “അമലയുടെ” സെറ്റിൽ വെച്ചാണ്. മറ്റൊരു സെറ്റിൽ നിന്ന് ഹാഫ് ഡേ ലീവൊക്കെ എടുത്താണ് വരുന്നത്. ആദ്യം ചെറുതായിട്ടൊക്കെ ഒരു പേടിയൊക്കെ ഉണ്ടായിരുന്നു. പക്ഷെ പിന്നീട് ഞങ്ങൾ നല്ല കൂട്ടായി. ഞങ്ങൾ ഒരുമിച്ച് ഒരു റൂമൊക്കെ ഷെയർ ചെയ്ത ആളുകളൊക്കെ ആണ്. സത്യത്തിൽ എന്റെ പ്രണയം ബിന്ദു ചേച്ചി അറിയുന്നത്. അദ്ദേഹം എന്നെ കാണാൻ തിരുവനന്തപുരത്തേക്ക് വന്നപ്പോൾ എനിക്ക് കിട്ടിയ ചോക്കലേറ്റിൽ നിന്നും പകുതി എടുത്ത് അദ്ദേഹത്തിന് കൊടുക്കുന്നത് കണ്ടപ്പോഴാണ്. പക്ഷെ എന്നാലും ഞങ്ങളിന്നും നല്ല സൗഹൃദത്തിലാണ്. എനിക്ക് ചേച്ചിയുടെ ജീവിതത്തിൽ നിന്ന് ഒരുപാട് പഠിക്കാൻ പറ്റിയിട്ടുണ്ട്. ” എയ്ഞ്ചൽ മരിയ കൂട്ടിച്ചേർത്തു.

30 വര്‍ഷമായി അഭിനയരംഗത്ത് സജീവമാണ് ബീന ആന്റണി. സീരിയലുകളിലും, സിനിമകളിലും ഒരുപോലെ പ്രവർത്തിച്ചിരുന്ന താരം കൂടിയായിരുന്നു ബീന ആന്റണി. ഭർത്താവും നടനുമായ മനോജ് കുമാറും പ്രേക്ഷകർക്ക് ഏറെ സുപരിചിതനാണ്. ഏറെ നാളത്തെ പ്രണയത്തിന് ശേഷമാണ് ഇവർ വിവാഹിതരായത്. ഒരു കഥയും കുഞ്ഞു പെങ്ങളും എന്ന ദൂരദർശൻ ടി.വി. പരമ്പരയിലൂടെയാണ് ബീന ആദ്യമായി ദൃശ്യമാധ്യമ കലാരംഗത്തെത്ത് പ്രശസ്തയാകുന്നത്. 1990 കളിൽ അഭിനയരംഗത്തേക്ക് പ്രവശിച്ചു. ഓമനത്തിങ്കൾപക്ഷി, മായാസീത, എന്റെ മാനസപുത്രി, ആട്ടോഗ്രാഫ്, തപസ്യ തുടങ്ങിയ പ്രശസ്ത പരമ്പരകളിൽ ബീന അഭിനയിച്ചിട്ടുണ്ട്. മമ്മൂട്ടി അഭിനയിച്ച കനൽകാറ്റ് എന്ന ചിത്രത്തിലാണ് ബീന ആദ്യമായി അഭിനയിക്കുന്നത്. യോദ്ധ എന്ന സിമിനയിൽ മോഹൻലാലിന്റെ സഹോദരിയായി അഭിനയിച്ചു. സുരേഷ്ഗോപി, ജയറാം തുടങ്ങിയ പ്രമുഖ നടന്മാരുടെ സിനിമകളിൽ അഭിനയിച്ചിട്ടുണ്ട്. ആലിപ്പഴം, (ഏഷ്യാനെറ്റ്), ഇന്ദ്രനീലം (അമൃത ടി.വി.), ചാരുലത (സൂര്യ ടി.വി.) ഓമനത്തിങ്കൾ പക്ഷി, നിറക്കൂത്ത്, ഇന്ദിര, ശ്രീ അയ്യപ്പനും വാവരും, മായാസീത, എന്റെ അല്ഫോൺസാമ്മ, കുഞ്ഞാലി മരക്കാർ, അർധചന്ദ്രന്റെ രാത്രി, ബട്ടർഫ്ലൈസ്, അഭിനേത്രി, സരയു, അമല, അമ്മ എന്നിവയാണ് ബീന അഭിനയിച്ച പരമ്പരകൾ.

പ്ലസ് ടുവിന് പഠിക്കുമ്പോഴാണ്  എയ്ഞ്ചൽ മരിയ ആദ്യമായി ക്യാമറക്ക് മുന്നിലെത്തുന്നത്. മില്ലേനിയം ഓഡിയോസിൻ്റെ ‘രണഭൂമി’ എന്ന ആൽബമായിരുന്നു അത്. ഇതിൽ ഒരാളുടെ മുന്ന് സ്‌റ്റേജുകളാണ് അവതരിപ്പിക്കേണ്ടിയിരുന്നത്. അതിലൂടെ ആ വർഷത്തെ ഫിലിം സിറ്റി മാഗസിന്റെ ആൽബം വിഭാഗത്തിൽ മികച്ച നടിക്കുളള അവാർഡും എയ്ഞ്ചൽ സ്വന്തമാക്കി. ‘രണഭൂമി’യിലെ അഭിനയത്തിലൂടെയാണ് അച്ഛന്റെ മക്കൾ എന്ന സീരിയലിലേക്ക് എത്തുന്നത്. സ്കൂളിൽ പഠിക്കുമ്പോൾ സ്കൗട്സ് ആൻഡ് ഗൈഡ്സിന്റെ പ്രസിഡന്റ് ഗൈഡ് ആയിരുന്നു എയ്ഞ്ചല്‍. പ്ലസ് വണ്ണിൽ വച്ച് രാഷ്ടട്പതി പ്രതിഭാ പാട്ടീലിൽ നിന്നു നേരിട്ട് അവാർഡ് വാങ്ങുകയും ചെയ്തിട്ടുണ്ട്. ‘അമല’ യിലെ നീരജ എന്ന സുപ്പർ വില്ലത്തിയും ‘ആയിരത്തിൽ ഒരുവളി’ലെ കഥാപാത്രവും എയ്ഞ്ചൽ എന്ന നടിയുടെ അഭിനയത്തനിമയ്ക്ക് പൊൻതൂവൽ ചാർത്തുന്നവയാണ്. ‘ചന്ദനമഴ’യിലെ അൽപം കൂടിയ ഇനം വില്ലത്തി ശീതളും ‘അമ്മ’ യിലെ വില്ലത്തിയും അഭിനയപ്രാധാന്യം നിറഞ്ഞ കഥാപാത്രങ്ങളാ യിരുന്നു. ഇതിനിടയിൽ തികച്ചും സോഫ്റ്റായ ഒരു കഥാപാത്രത്തെയും എയ്ഞ്ചൽ അവതരിപ്പിച്ചു. ‘മാനസ മൈന’യിലെ മാനസ. ബട്ടർഫ്ലൈയും നന്ദനവും എയ്ഞ്ചൽ അവതരിപ്പിച്ച സീരിയലുകളാണ്.