
നടി ആക്രമിക്കപ്പെട്ട കേസിൽ ഹൈക്കോടതിയിൽ കേസ് നടത്താൻ ഇന്ത്യയിലെ മുതിർന്ന ക്രിമിനൽ അഭിഭാഷകരെ കൊണ്ടുവരുമെന്ന് തുറന്നടിച്ച് അതിജീവിതയുടെ അഭിഭാഷകയായ അഡ്വ. ടി.ബി. മിനി. കേസിന് ക്രിമിനൽ കേസ് എന്നതിനപ്പുറമുള്ള പ്രാധാന്യമുണ്ടെന്നും, ഈ കേസ് വ്യക്തികളായ വക്കീലന്മാരുടെ മാത്രമല്ല, മറിച്ച് സമൂഹത്തിന്റെയാണെന്നാണ് താൻ വിശ്വസിക്കുന്നതെന്നും ടി ബി മിനി വ്യക്തമാക്കി. തന്റെ
ഫേസ്ബുക്ക് പേജിൽ പങ്കുവെച്ച കുറിപ്പിലൂടെയായിരുന്നു ടി ബി മിനിയുടെ പ്രതികരണം.
“സംശയാതീതമായി കേസ് തെളിയിക്കാൻ പ്രോസിക്യൂഷന് കഴിഞ്ഞില്ല എന്ന് പറഞ്ഞാണ് കോടതി പ്രതിയെ വെറുതെ വിടുക. പ്രതിക്ക് സംശയമുണ്ടാക്കിയാൽ മാത്രം മതി. എന്നാൽ പ്രോസിക്യൂഷൻ സംശയം ഒട്ടുമില്ലാതെ തെളിയിക്കണം. പക്ഷേ ഗൂഢാലോചന അങ്ങനെയല്ല; പ്രതിക്ക് തെളിയിക്കേണ്ട ഘട്ടങ്ങളുമുണ്ട് നടിയെ ആക്രമിച്ച കേസ് ഏറ്റെടുക്കാൻ വക്കീലന്മാർ ഇല്ലാതിരുന്നതും അടച്ചിട്ട കോടതിമുറിയിലാണ് വിചാരണ നടന്നത് എന്നതും തെളിവുകളെ സംശയമുനയിലാക്കി. ഇന്ന് ചിത്രം മാറി. ഒരുപാട് വക്കീലന്മാർ വിധി വായിച്ചു. തെളിവുകൾ അറിഞ്ഞു. ഈ കേസ് ഇനിയും തുടങ്ങുന്നതേയുള്ളൂ. കൂടുതൽ അന്വേഷണം പോലും സാധ്യമാണ്. ഈ കേസിന് ഒരു ക്രിമിനൽ കേസ് എന്നതിലപ്പുറമുള്ള പ്രാധാന്യം ഉണ്ട്. അതിജീവിതയ്ക്ക് (വിക്‌ടിം) ട്രയൽ കോടതിയിൽ സിആർപിസിയോ ബിഎൻഎസ്സോ യാതൊരു ഇടപെടലിനും പഴുതു നൽകുന്നില്ല. മാത്രമല്ല അതിജീവിതയുടെ അഭിഭാഷകർ, പ്രോസിക്യൂഷനുമായി നല്ല ബന്ധത്തിലും ഒരേ ലീഗൽ ഫ്രെയിമിലും പോയില്ലെങ്കിൽ പ്രതി അതുമൂലം രക്ഷപ്പെടും.” ടി ബി മിനി കുറിച്ചു.
“അന്ന് ഈ കേസ് ഏറ്റെടുക്കുവാനോ കേസിനോട് സഹകരിക്കുവാനോ, എന്തിന് എന്നെ കണ്ടാൽ മിണ്ടുവാൻ പോലും സഹവക്കീലന്മാർക്ക് ഒരു ഭയം ഉള്ള പോലെ എനിക്ക് തോന്നിയിരുന്നു. ഇന്ന് ചിത്രം മാറി. ഒരുപാട് വക്കീലന്മാർ ഈ ജഡ്‌ജ്‌മെൻ്റ് വായിച്ചിരിക്കുന്നു. തെളിവുകളും അറിഞ്ഞിരിക്കുന്നു. അതീജീവിതക്ക് നീതികിട്ടണം എന്ന ചിന്തയിൽ ക്രിയാത്മക വിമർശനങ്ങൾ, legal errors and omissiosn എനിക്ക് Perosnal ആയി അയച്ചു തരാവുന്നതാണ്. ഹൈക്കോടതിയിൽ അതിജീവിതയുടെ വക്കീലിന് നല്ല രീതിയിൽ കേസ് Present ചെയ്യാം. നമ്മൾ ഇന്ത്യയിലെ തന്നെ നല്ല സീനിയർ ക്രിമിനൽ ലോയറെ കൊണ്ടുവരും നമ്മൾ ടീം ആയി അവരെയും പ്രോസിക്യൂഷനേയും contradiction ഇല്ലാതെ സഹായിക്കും. അതിൽ research പ്രധാനമാണ്. എല്ലാവരുടേയും legal അഭിപ്രായം പരിഗണിക്കും. So നിങ്ങൾ വക്കീലന്മാർക്ക്, നിങ്ങൾക്ക് അതിജീവിതയുടെ നീതി ഉറപ്പാക്കണം എന്ന് താൽപര്യമുണ്ടെങ്കിൽ അഭിപ്രായങ്ങൾ Perosnal ആയി എനിക്ക് whatsup ചെയ്യാം. ഒന്ന് അറിയുകയാണ്. ഈ കേസ് ഇനിയും തുടങ്ങുന്നതേയുള്ളൂ. ഇനിയും further investigation പോലും സാധ്യമാണ്. മേൽ കോടതികൾ കുറേ കൂടെ ലീഗൽ Analysing സാധ്യമാണ്. പഠനം അതിൽ പ്രധാനവുമാണ്. ഈ കേസ് സമൂഹത്തിൻ്റെയാണ്. വ്യക്തികളായ വക്കീലന്മാരുടെ മാത്രമല്ല. എന്ന് ഞാൻ വിശ്വസിക്കുന്നു.” ടി ബി മിനി കൂട്ടിച്ചേർത്തു.