
വിവാഹത്തിന് മുൻപുള്ള റിലേഷൻഷിപ്പിൽ നേരിട്ട ദുരനുഭവം വെളിപ്പെടുത്തി നടി അർച്ചന കവി. ആ ചെറുപ്പക്കാരന്റെ മാതാപിതാക്കൾ മോശമായി പെരുമാറിയെന്നും, പക്ഷെ പെൺകുട്ടികളെ പഠിപ്പിച്ചിരിക്കുന്നത് സഹിക്കാനാണല്ലോ എന്നുള്ളത് കൊണ്ട് താനത് ഡീൽ ചെയ്തെന്നും അർച്ചന കവി പറഞ്ഞു. ധന്യ വര്‍മയ്ക്ക് നല്കിയ അഭിമുഖത്തിലായിരുന്നു താരത്തിന്റെ വെളിപ്പെടുത്തൽ.
“റിക്കുമായി പരിചയപ്പെടുന്നതിനു മുൻപേ ഞാൻ മറ്റൊരാളെ പരിചയപ്പെട്ടിരുന്നു. വളരെ നല്ല പയ്യനായിരുന്നു മാതാപിതാക്കളെ പരിചയപ്പെടുന്ന ഘട്ടമെത്തിയപ്പോൾ അവന്റെ പാരന്റ്സിനെ ഞാനൊറ്റയ്ക്ക് കാണണമെന്ന് പറഞ്ഞു. അവര്‍ എന്നോട് വളരെ മോശമായാണ് പെരുമാറിയത്. സൗന്ദര്യമല്ലാതെ, എന്റെ സാരി തരാന്‍ മാത്രം നിന്നിലൊന്നുമില്ലെന്ന് പറഞ്ഞു. ഞങ്ങള്‍ വളരെ കുലീനരായ കുടുംബമാണ്. ഞങ്ങളുടെ കുടുംബവും നിങ്ങളുടെ കുടുംബവും വ്യത്യസ്തമാണ് എന്ന് പറഞ്ഞു. ഞാന്‍ അതൊക്കെ ഡീല്‍ ചെയ്തു. പെണ്‍കുട്ടികളെ പഠിപ്പിച്ചിരിക്കുന്നത് സഹിക്കാനാണല്ലോ. ഒരു പ്രശ്നമുണ്ടായാല്‍ നമ്മള് ഉടനെ പരിഹാരം കണ്ടെത്തുന്നയാളാകും”. അർച്ചന കവി പറഞ്ഞു.
”റിക്കിനോട് ഞാന്‍ ഇതൊന്നും പറഞ്ഞിരുന്നില്ല. നീ എന്റെ മാതാപിതാക്കളെ ഡീല്‍ ചെയ്യണ്ട. എന്റെ മാതാപിതാക്കള്‍ എന്റെ ഉത്തരവാദിത്തമാണ്, ഞാന്‍ ഡീല്‍ ചെയ്യാം എന്നാണ് റിക്ക് പറഞ്ഞത്. അവന് നേരത്തെ വിവാഹിതനായിരുന്നില്ല. അറിയാമല്ലോ നമ്മുടെ സമൂഹം എങ്ങനെയാണെന്ന്. എന്റേത് രണ്ടാം കെട്ടാണല്ലോ. പക്ഷെ അവന്റെ പാരന്റ്സ് വളരെ സ്വീറ്റ് ആയ വ്യക്തികളാണ്”.അർച്ചന കവി കൂട്ടിച്ചേർത്തു.
കഴിഞ്ഞ ദിവസമായിരുന്നു അര്‍ച്ചന കവി വീണ്ടും വിവാഹിതയായത്. വരൻ റിക്ക് വർഗീസിനെ ഡേറ്റിങ് ആപ്പിലൂടെയാണ് അര്‍ച്ചന കവി പരിചയപ്പെടുന്നത്. നടി ധന്യ വർഗീസായിരുന്നു ഇരുവരുടെയും വിവാഹക്കാര്യം തന്റെ സോഷ്യൽ മീഡിയ പേജിലൂടെ വെളിപ്പെടുത്തിയിരുന്നത്.