“ദിവസേന ബലാത്സംഗ ഭീഷണികൾ നേരിടുന്നുണ്ട്, എന്ത് ധരിച്ചാലും ലൈംഗികമായി അധിക്ഷേപിക്കും”; അയേഷ ഖാൻ

','

' ); } ?>

ഇൻസ്റ്റാഗ്രാം ഉൾപ്പെടെയുള്ള സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമുകളിൽ ദിവസേന ബലാത്സംഗ ഭീഷണികൾ നേരിടുന്നുണ്ടെന്ന് വെളിപ്പെടുത്തി നടിയും മോഡലുമാ അയേഷ ഖാൻ. താൻ എന്ത് വസ്ത്രം ധരിച്ചാലും തന്നെ ലൈംഗികമായി അധിക്ഷേപിക്കുന്ന കമൻ്റുകൾ വരാറുണ്ടെന്നും അവ യഥാർത്ഥ വ്യക്തികൾ ടൈപ്പ് ചെയ്യുന്നതാണെന്ന വസ്‌തുത തന്നെ ഭയപ്പെടുത്തുന്നുവെന്നും അയേഷ പറഞ്ഞു. കൂടാതെ സിനിമാ വ്യവസായത്തിലെ കടുത്ത മാനദണ്ഡങ്ങളും ബോഡി ഷെയ്മിംഗും തൻ്റെ കരിയറിൻ്റെ തുടക്കത്തിൽതന്നെ വലിയ ആഘാതം ഉണ്ടാക്കിയെന്നും അയേഷ കൂട്ടിച്ചേർത്തു. ‘വി ദ വുമൺ’ എന്ന പരിപാടിയിൽ സംസാരിക്കുകയായിരുന്നു താരം.

“ഇൻസ്റ്റാഗ്രാം ഉൾപ്പെടെയുള്ള സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമുകളിൽ ഞാൻ ദിവസേന ബലാത്സംഗ ഭീഷണികൾ നേരിടുന്നുണ്ട്. ഞാൻ എന്ത് വസ്ത്രം ധരിച്ചാലും ന്നെ ലൈംഗികമായി അധിക്ഷേപിക്കുന്ന കമൻ്റുകൾ വരാറുണ്ട്. ഇത്തരം ഭീഷണികൾ വെറും വാക്കുകളല്ല. അവ യഥാർത്ഥ വ്യക്തികൾ ടൈപ്പ് ചെയ്യുന്നതാണെന്ന വസ്‌തുത ന്നെ ഭയപ്പെടുത്തുന്നു. പ്രശസ്‌തിയോ സ്വയം സംരക്ഷിക്കാനുള്ള ശക്തിയോ ഇല്ലാത്ത ഒരാളായിരുന്നു ഞാനെങ്കിൽ ന്റെ അവസ്ഥ എന്താകുമായിരുന്നു എന്ന് പലപ്പോഴും ചിന്തിക്കാറുണ്ട്.” അയേഷ പറഞ്ഞു.

ഇത്തരത്തിലുള്ള ഓൺലൈൻ പീഡനങ്ങൾക്കെതിരെ കർശനമായ നടപടി വേണം. ഇത്തരം ഭീഷണികൾ സാധാരണവൽക്കരിക്കപ്പെടുന്നത് സ്ത്രീകൾക്ക് സുരക്ഷിതമല്ലാത്ത അന്തരീക്ഷം സൃഷ്ടിക്കും. ചില ദിവസങ്ങളിൽ ഇത്തരം കമൻ്റുകൾ എന്റെ പഴയ മുറിവുകൾ ഓർമ്മിപ്പിക്കാറുണ്ട്. ചിലപ്പോഴൊക്കെ ഭയം കാരണം സോഷ്യൽ മീഡിയയിൽ നിന്ന് വിട്ടുനിൽക്കാറുണ്ട്.” അയേഷ കൂട്ടിച്ചേർത്തു.

ധുരന്ധർ എന്ന ചിത്രത്തിലെ ശരാറത്ത് എന്ന ഗാനത്തിലൂടെ ഏവരുടേയും പ്രശസ്തി പിടിച്ചുപറ്റിയ നടിയും മോഡലുമാണ് അയേഷ ഖാൻ. ഒരു ജൂനിയർ ആർട്ടിസ്റ്റായി അഭിനയം തുടങ്ങിയ അയേഷ ‘കസൗട്ടി സിന്ദഗി കായ്’, ‘ബാൽവീർ റിട്ടേൺസ്’ തുടങ്ങിയ ടെലിവിഷൻ പരമ്പരകളിലൂടെയാണ് ശ്രദ്ധിക്കപ്പെട്ടത്. പിന്നീട് ‘മുഖചിത്രം’ എന്ന തെലുങ്ക് സിനിമയിലൂടെ ചലച്ചിത്ര രംഗത്തേക്ക് പ്രവേശിച്ചു. സൽമാൻ ഖാൻ അവതാരകനായ ‘ബിഗ് ബോസ് 17’-ൽ പങ്കെടുത്തതോടെ വലിയ രീതിയിൽ ജനശ്രദ്ധ പിടിച്ചുപറ്റി.