നടിയും ഡബ്ബിങ് ആർട്ടിസ്‌റ്റുമായ റിയ സൈറ വിവാഹിതയായി

','

' ); } ?>

നടിയും ഡബ്ബിങ് ആർട്ടിസ്‌റ്റുമായ റിയ സൈറ വിവാഹിതയായി. തന്റെ സോഷ്യൽ മീഡിയ പേജിലൂടെ വീഡിയോ പങ്കുവെച്ച് റിയ തന്നെയാണ് വിവാഹക്കാര്യം അറിയിച്ചിരിക്കുന്നത്. കുടുംബാംഗങ്ങൾ മാത്രം പങ്കെടുത്ത ചടങ്ങിൻ്റെ ദൃശ്യങ്ങളാണ് വിഡിയോയിലുള്ളത്. ജോയ് മാത്യു സംവിധാനം ചെയ്‌ത ‘ഷട്ടർ’ എന്ന സിനിമയിലൂടെയാണ് റിയാ സൈറ മലയാള സിനിമയിലേക്ക് കടന്നു വരുന്നത്.

തുടർന്ന് ’22 ഫീമെയിൽ കോട്ടയം, കുമ്പളങ്ങി നൈറ്റ്സ്, മുകുന്ദൻ ഉണ്ണി അസ്സോസിയേറ്റ്സ്, തീവ്രം, അരികിൽ ഒരാൾ, മിലി, ഒരു ഇന്ത്യൻ പ്രണയകഥ തുടങ്ങിയ സിനിമകളിൽ അഭിനയിച്ചു. റിയയുടെ ‘അമ്മ പ്രശസ്ത ഡബ്ബിങ് ആർട്ടിസ്റ്റാണ് . അമ്മയുടെ കൂടെ പോയപ്പോഴാണ് ‘കല്യാണരാമനിലെ ഇന്നസെന്റിൻ്റെ പുറത്ത് കേറുന്ന ചെറുക്കന് വേണ്ടി ഡബ്ബ് ചെയ്തത്. പിന്നീട് നിരവധി സിനിമകളിൽ തൻ്റെ ഡബ്ബിങ്ങ് മികവ് കാണിച്ചു.

‘അയ്യപ്പനും കോശി’യും സിനിമയിലെ കണ്ണമ്മ എന്ന കഥാപാത്രത്തിന് ശബ്ദം നൽകിയതിന് മികച്ച ഡബ്ബിങ്ങ് ആർട്ടിസ്‌റ്റിനുള്ള കേരള സംസ്‌ഥാന ചലച്ചിത്ര പുരസ്ക്‌കാരം നേടി. ‘നേര്’ സിനിമയിൽ പ്രിയാമണിക്ക് വേണ്ടി, “സൗണ്ട് തോമ’, ‘പുതിയ തീരങ്ങൾ’ സിനിമയിൽ നമിതയ്ക്ക് വേണ്ടി, സെക്കൻഡ് ഷോ സിനിമയിൽ ഗൗതമി നായർക്ക് വേണ്ടി, പൊന്നിയിൻ സെൽവൻ മലയാളം പതിപ്പിനു വേണ്ടിയൊക്കെ റിയ ഡബ്ബ് ചെയ്‌തിട്ടുണ്ട്.