“എനിക്കെന്തെങ്കിലും സംഭവിച്ചാൽ പൂർണ ഉത്തരവാദിത്വം ദിലീപിന്, പോലീസിൽ വിശ്വാസമില്ല”; ഭാഗ്യലക്ഷ്മി

','

' ); } ?>

തനിക്കെന്തെങ്കിലും സംഭവിച്ചാൽ പൂർണ ഉത്തരവാദിത്വം ദിലീപിനാണെന്ന് വ്യക്തമാക്കി നടിയും ഡബ്ബിങ് ആർട്ടിസ്റ്റുമായ ഭാഗ്യലക്ഷ്മി. അക്രമിക്കപെട്ടവൾക്കൊപ്പം നിൽക്കുന്നത് കൊണ്ട് ഏത് നിമിഷവും ഒരാക്രമണം പ്രതീക്ഷിക്കുന്നുണ്ടെന്നും, പോലീസിൽ വിശ്വാസമില്ലെന്നും ഭാഗ്യലക്ഷ്മി പറഞ്ഞു. ദിലീപിനെതിരെ സംസാരിച്ചാൽ മുഖത്ത് ആസിഡ് ഒഴിക്കുമെന്ന ഭീഷണിക്കെതിരെ പോലീസിൽ പരാതി നൽകിയതിനെ കുറിച്ച് സംസാരിക്കുകയായിരുന്നു ഭാഗ്യലക്ഷ്മി.

“അവൾക്കൊപ്പം നിൽക്കുന്നത് കൊണ്ടാണ് എനിക്കെതിരെയുളള ഈ ആക്രമണം. സാദാരണക്കാരെ പോയി അക്രമിച്ചിട്ട് കാര്യമില്ലല്ലോ. പിന്നെ പരാതി കൊടുത്തിട്ട് പ്രയോജനമുണ്ടെന്ന് എനിക്ക് തോന്നുന്നില്ല. ഇതിനു മുന്നേ എനിക്ക് വന്ന ഭീഷണികൾക്കെതിരെയൊക്കെ ഞാൻ പരാതി കൊടുത്തിരുന്നു പക്ഷെ നടപടി ഉണ്ടായിട്ടില്ല. പിന്നെ വിളിച്ച ആളുടെ നമ്പർ സഹിതം ഞാൻ സോഷ്യൽ മീഡിയയിൽ ഇട്ടത് ആളുകൾ അറിയട്ടെ എന്നു കരുതിയിട്ടാണ്. പിന്നെ ഇന്നല്ലെങ്കിൽ നാളെ ഇങ്ങനെ ഒരു അപകടം ഞാൻ മുൻകൂട്ടി കണ്ടു കൊണ്ടാണ് ഇരിക്കുന്നത്. അത് കൊണ്ട് തന്നെ എനിക്കെന്തെങ്കിലും സംഭവിച്ചാൽ അതിന്റെ പൂർണ ഉത്തരവാദി ദിലീപ് തന്നെയാണ്.” ഭാഗ്യലക്ഷ്മി പറഞ്ഞു.

“ദിലീപിനെതിരെ സംസാരിച്ചാൽ മുഖത്ത് ആസിഡ് ഒഴിക്കുമെന്നും, കേട്ടാൽ അറയ്ക്കുന്ന അസഭ്യം വിളിക്കുകയും ചെയ്തിട്ടുണ്ട്. അത് കൊണ്ട് ദിലീപ് തന്നെയാണ് ഇതിനു പിന്നിലും. ക്വട്ടേഷൻ കൊടുക്കാനും, അതിൽ നിന്ന് ഊരിപ്പോരാനും അയാൾ മിടുക്കനാണല്ലോ. അല്ലെങ്കിൽ പിന്നെ പൊതു സമൂഹത്തിലേക്കിറങ്ങി തനിക്ക് വേണ്ടി പി ആർ വർക്ക് ചെയ്യുന്ന ആളുകളോട് അയാൾ പറയണം. ഇത് നിർത്തൂ, ഇത് എന്നെ കൂടുതൽ പ്രതിരോധത്തിൽ ആക്കുകയാണ് എന്ന്. അല്ലാത്ത പക്ഷം ഇതൊക്കെ ദിലീപിന്റെ തലയിൽ തന്നെ വീഴും.” ഭാഗ്യലക്ഷ്മി കൂട്ടിച്ചേർത്തു.

നടി ആക്രമിക്കപ്പെട്ട കേസില്‍ തുടക്കം മുതല്‍ തന്നെ അതിശക്തമായ നിലപാട് സ്വീകരിച്ച വ്യക്തിയായിരുന്നു ഭാഗ്യലക്ഷ്മി. ദിലിപിനെ കുറ്റവിമുക്തനാക്കിയ കോടതി വിധി വന്നതിന് പിന്നാലെയും തന്റെ വിമര്‍ശനം ശക്തമായ ഭാഷയില്‍ തന്നെ അവര്‍ രേഖപ്പെടുത്തി. ‘വിധിയില്‍ ഒട്ടും ഞെട്ടലില്ല. ഇത് മുന്‍പേ എഴുതിവെച്ച വിധിയാണെന്ന് താന്‍ നാല് വര്‍ഷം മുന്‍പ് പറഞ്ഞിട്ടുണ്ട്’ എന്നായിരുന്നു ഭാഗ്യലക്ഷ്മിയുടെ പ്രതികരണം.

അതേസമയം, നടി ഫെഫ്കയിൽ നിന്ന് രാജിവെച്ചിരുന്നു. ഫെഫ്കയുടെ രൂപീകരണ കാലം മുതല്‍ സംഘടയനയുടെ നേതൃനിരയിലുണ്ടായിരുന്ന ഭാഗ്യലക്ഷ്മി നിലവില്‍ എക്‌സിക്യുട്ടീവ് കമ്മിറ്റി അംഗമാണ്. കോടതി വിധി വന്നതിന് പിന്നാലെയായിരുന്നു ദിലീപിനെ സംഘടനയിലേക്ക് തിരികെ കൊണ്ടുവരുമെന്ന നിലപാട് ബി ഉണ്ണികൃഷ്ണന്‍ വ്യക്തമാക്കിയത്.