ഹെപ്പറ്റൈറ്റിസ് എ രോഗബാധയെത്തുടർന്ന് ഒരുമാസമായി ആശുപത്രിയിൽ, ‘വെറുമൊരുമഞ്ഞപ്പിത്തം’ എന്ന് നിസ്സാരവത്കരിച്ചത് വേദനിപ്പിച്ചു; ദേവി ചന്ദന

','

' ); } ?>

ഹെപ്പറ്റൈറ്റിസ് എ രോഗബാധയെത്തുടർന്ന് ഒരുമാസമായി ആശുപത്രിയിൽ തീവ്രപരിചരണ വിഭാഗത്തിലായിരുന്നുവെന്ന് വെളിപ്പെടുത്തി നടിയും നർത്തകിയുമായ ദേവി ചന്ദന. കൂടാതെ ഇത്തരമൊരു ഗുരുതരാവസ്ഥയെ ‘വെറുമൊരുമഞ്ഞപ്പിത്തം’ എന്ന് നിസ്സാരവത്കരിച്ചവരുടെ പ്രതികരണങ്ങൾ വേദനിപ്പിച്ചുവെന്നും താരം കൂട്ടിച്ചേർത്തു. തന്റെ യൂട്യൂബ് ചാനലിലൂടെയാണ് ദേവി ചന്ദന ഈ കാര്യങ്ങൾ വെളിപ്പെടുത്തിയത്.

“ഒരുമാസമായി ആശുപത്രിയിലായിരുന്നു. ചെറിയ ശ്വാസംമുട്ടൽ എന്നുപറഞ്ഞ് വെച്ചുകൊണ്ടിരുന്നു. പക്ഷേ, ആശുപത്രിയിൽ എത്തിയപ്പോഴാണ് ഹെപ്പറ്റൈറ്റിസ് എ ആണെന്ന് തിരിച്ചറിഞ്ഞത്. ലിവർ എൻസൈമുകൾ നന്നായി കൂടി. ഐസിയുവിലായി. ഇപ്പോൾ ഏകദേശം ഭേദമായി വരുന്നു’,
ഇത്തരമൊരു ഗുരുതരാവസ്ഥയെ ‘വെറുമൊരുമഞ്ഞപ്പിത്തം’ എന്ന് നിസ്സാരവത്കരിച്ചവരുടെ പ്രതികരണങ്ങൾ എന്നെ വേദനിപ്പിച്ചു. രോഗങ്ങൾ ഓരോ വ്യക്തിയേയും വ്യത്യസ്‌ത രീതിയിലാണ് ബാധിക്കുന്നത്. ഉപ്പും എണ്ണയും തേങ്ങയും ഒഴിവാക്കിയുള്ള കർശനമായ ഭക്ഷണക്രമം ഇപ്പോഴും തുടരുകയാണ്. സാധാരണ ജീവിതത്തിലേക്ക് മടങ്ങിവരാൻ ഡോക്ട‌ർമാർ ഒന്നര മാസത്തെ വിശ്രമം നിർദ്ദേശിച്ചിട്ടുണ്ടെങ്കിലും, രോഗം വീണ്ടും വരാതിരിക്കാൻ ദീർഘകാലത്തേക്ക് ശ്രദ്ധ വേണമെന്നും ഡോക്‌ടർമാർ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്”. ദേവി ചന്ദന പറഞ്ഞു

“കോവിഡ് വന്നപ്പോൾ അതായിരിക്കും ഏറ്റവും കടുപ്പമേറിയ കാലം എന്നാണ് കരുതിയത്. ആറുമാസം കഴിഞ്ഞപ്പോൾ എച്ച്‌വണ്‍എന്‍വണ്‍ വന്നു. പക്ഷേ, ഇതെന്റെ ജീവിതത്തിലെ ഏറ്റവും വലിയ ഗുണപാഠമായിരുന്നു. കഴിഞ്ഞമാസം 26-ന് രാത്രി അഡ്‌മിറ്റായി. അന്നൊക്കെ അട്ടയൊക്കെ ചുരുണ്ട് കിടക്കുന്നതുപോലെയായിരുന്നു കിടപ്പ്. എഴുന്നേൽക്കില്ല. ഭക്ഷണം കഴിക്കാൻ എഴുന്നേൽക്കുമ്പോൾ ഛർദിക്കുന്നു. ആകെ വല്ലാത്ത അവസ്ഥയായിരുന്നു. കണ്ണും ദേഹവുമൊക്കെ മഞ്ഞക്കളർ. ബിലിറൂബിൻ 18 ആയി. എൻസൈംസൊക്കെ ആറായിരമൊക്കെയായി. ആ സമയത്തും കൂടെ നിന്ന കുടുംബാംഗങ്ങൾ, താരസംഘടനയായ ‘അമ്മ’, ഡോക്ടർമാർ, നഴ്‌സുമാർ, സിനിമാരംഗത്തെ സുഹൃത്തുക്കൾ, വിദ്യാർഥികളുടെ മാതാപിതാക്കൾ എന്നിവരുൾപ്പെടെയുള്ള വലിയൊരു പിന്തുണ എനിക്ക് ലഭിച്ചു”. ദേവി ചന്ദന കൂട്ടിച്ചേർത്തു.