“പുരുഷന്റെ അവകാശങ്ങൾ വിലക്കി സ്വന്തം മൂല്യംനേടാൻ ശ്രമിച്ചാൽ അത് തെറ്റാണെന്ന് പറയുന്നിടത്താണ് എന്റെ ഫെമിനിസം”; മീനാക്ഷി അനൂപ്

','

' ); } ?>

ഫെമിനിസത്തെ കുറിച്ചുള്ള തന്റെ നിലപാട് വ്യക്തമാക്കി നടിയും അവതാരകയുമായ മീനാക്ഷി അനൂപ്. പുരുഷന്റെ അവകാശങ്ങൾ വിലക്കി സ്വന്തം മൂല്യംനേടാൻ ശ്രമിച്ചാൽ അത് തെറ്റാണെന്നാണ് മീനാക്ഷി പറയുന്നത്. ഫെമിനിസ്റ്റാണോ എന്ന ആരാധകന്റെ ചോദ്യത്തിന് മറുപടി പറയുകയായിരുന്നു താരം. തന്റെ ഫേസ്ബുക് പേജിലൂടെയായിരുന്നു മീനാക്ഷിയുടെ പ്രതികരണം. തന്റെ സ്വന്തം ചിത്രവും മീനാക്ഷി കുറിപ്പിനൊപ്പം പങ്കുവെച്ചിട്ടുണ്ട്.

“എപ്പോഴും പറയുന്നതുപോലെ എന്റെ ചെറിയ അറിവില്‍, ഒരു സ്ത്രീ തന്റെ അതേ അവകാശങ്ങളുള്ള ഒരു പുരുഷനെ അതില്‍ (അവകാശങ്ങളില്‍)നിന്ന് വിലക്കിക്കൊണ്ട് സ്വന്തം മൂല്യങ്ങള്‍ നേടാന്‍ ശ്രമിച്ചാല്‍ അത് തെറ്റാണ് എന്ന് പറയുന്നിടത്താണ് എന്റെ ഫെമിനിസം.” മീനാക്ഷി കുറിച്ചു.

നിരവധി പേരാണ് അഭിപ്രായങ്ങൾക്ക് മറുപടിയുമായെത്തുന്നത്. പോസ്റ്റിന് താഴെയെത്തുന്ന കമന്റുകള്‍ക്കും താരം മറുപടി നല്‍കുന്നുണ്ട്. ‘സ്വാതന്ത്ര്യവും തുല്യതയും ഉള്ളതാണ്, അത് ആരും അനുവദിച്ച് തരേണ്ടതല്ല’, എന്നാണ് ഒരു കമന്റിന് മീനാക്ഷിയുടെ മറുപടി. ‘പ്രായവും പക്വതയുമൊക്കെവെച്ചല്ലോ’, എന്ന കമന്റിന് ‘ച്ചിരി’യെന്ന് മീനാക്ഷി മറുപടി നല്‍കി.

നേരത്തെ, മതനിരപേക്ഷതയുമായി ബന്ധപ്പെട്ട് നടി നടത്തിയ പരാമര്‍ശം വലിയ ചര്‍ച്ചയായിരുന്നു. ‘മത’മിളകില്ല തനിക്കെന്ന് ഓരോ ആളിനും ഉറപ്പാക്കാനായാല്‍ തനിയെ നടപ്പായിക്കോളും ‘മതനിരപേക്ഷത’യെന്നാണെന്റെ ‘മതം’- എന്നായിരുന്നു കഴിഞ്ഞദിവസം പങ്കുവെച്ച പോസ്റ്റ്. നിലപാടിനെ പ്രശംസിച്ച് പ്രമുഖരടക്കം രംഗത്തെത്തിയപ്പോള്‍, നടിക്കെതിരേ ഒരുവിഭാഗം വിമര്‍ശനവും അധിക്ഷേപവുമായും രംഗത്തെത്തി.