മുംബൈ ദാദറിൽ തട്ടിപ്പിനിരയായി നടി അനാർക്കലിയും അമ്മയും

','

' ); } ?>

മുംബൈ ദാദർ റെയിൽവേ സ്റ്റേഷനിലെ ഓട്ടോ സ്റ്റാൻഡിൽ നടി അനാർക്കലിയും അമ്മയും ‘കൺകെട്ടുവിദ്യ’ തട്ടിപ്പിന് ഇരയായി. അനാർക്കലിയുടെ ‘അമ്മ ലാലി പി.എം തന്നെയാണ് തന്റെ ഫേസ് ബുക്ക് പോസ്റ്റിലൂടെ ഈ കാര്യം അറിയിച്ചത്. തങ്ങളെ  ഇരയാക്കാൻ ഒരുക്കിയ തിരക്കഥയും രംഗസജ്ജീകരണങ്ങളും കൃത്യമായിരുന്നെന്ന് ലാലി പി എം. ഫേസ്ബുക്ക് കുറിപ്പിൽ വ്യക്തമാക്കി.

“ദാദറിലെ തിരക്കിനിടെ, ഒരു വ്യക്തിയുടെ സഹായത്തോടെ ഓട്ടോയിൽ കയറുകയായിരുന്നു. യാത്ര ആരംഭിക്കുന്നതിന് മുൻപ് ഓട്ടോ ഡ്രൈവർ 200 രൂപയുടെ ഏഴ് നോട്ടുകൾ നൽകി 500 രൂപയുടെ മൂന്ന് നോട്ടുകൾ തിരികെ ചോദിച്ചു. എടിഎമ്മിൽ ഇടേണ്ടത് കൊണ്ടാണെന്നും ബാക്കി 100 രൂപ ഓട്ടോ ചാർജിൽ കുറയ്ക്കാമെന്നും വ്യക്തമാക്കി. ഈ സമയത്ത് ഓട്ടോയിൽ നീല വെളിച്ചം നിറയുകയും, അവർ നോട്ടുകൾ പരിശോധിക്കുന്നതിലും സംസാരിക്കുന്നതിലും ശ്രദ്ധിച്ചിരിക്കുമ്പോൾ തന്നെ പണം മാറ്റിയിടുകയും ചെയ്തു. പണം തിരികെ നൽകിയ ശേഷം ഓട്ടോക്കാരൻ അത് 100 രൂപ നോട്ടുകളാണെന്ന് പറയുകയും, ഉടൻ തന്നെ വണ്ടി പോകുന്നില്ലെന്ന് പറഞ്ഞ് ഇറങ്ങിപ്പോവുകയും ചെയ്തു.തുടർന്ന് ആദ്യമായി സഹായിച്ചയാൾ തന്നെ വീണ്ടും എത്തി മറ്റൊരു കാറിൽ 300 രൂപയ്ക്ക് യാത്രയ്ക്ക് സൗകര്യം ഒരുക്കി തന്നു. എന്നാൽ പിന്നീടാണ് ഞങ്ങൾക്ക് 1200 രൂപ നഷ്ടപ്പെട്ടതെന്ന് മനസ്സിലായത്. ലാലി കുറിച്ചു.

മുംബൈയിലെ ദാദർ സ്റ്റേഷൻ ഉൾപ്പെടെ പല ഇടങ്ങളിലും ഓട്ടോയിൽ നീല വെളിച്ചം ഉപയോഗിച്ച് യാത്രക്കാരെ കബളിപ്പിക്കുന്ന സംഭവങ്ങൾ മുമ്പും റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. ഇത്തരം തട്ടിപ്പുകൾക്കെതിരെ ജാഗ്രത പാലിക്കണമെന്ന് അധികൃതർ പൊതുജനങ്ങൾക്ക് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.